Kerala

റോഡിലെ കുഴിമൂടാൻ വായ മൂടിക്കെട്ടി നാട്ടുകാർ :കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധം

Posted on

കോട്ടയം :കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൂര്യപടി – പ്രാർത്ഥനഭവൻ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നും NSS കരയോഗം ഭാഗത്തുള്ള കുഴികൾ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാറിടം ഭാഗത്തുള്ള സമീപവാസികൾ വായ മൂടികെട്ടി പ്രതിഷേധ ധർണ മാറിടം പള്ളി താഴെ വെച്ച്നടത്തുകയുണ്ടായി.

വായ മൂടിക്കെട്ടിയുള്ള പ്രതിഷേധത്തിൽ അധികാരികൾക്കെതിരെ സമരക്കാർ രോക്ഷം കൊണ്ട് .യോഗത്തിന് സജി കുഴിവേലിൽ,അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version