Kerala

ജെ സി ബി വിട്ടുകിട്ടാൻ അര ലക്ഷം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറും;വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

Posted on

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ.പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ 5 അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെട്ടു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് പ്രതികളെ വിജിലൻസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version