Kerala
125 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു
പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തിയത്.സ്കൂൾ മാനേജർ അശോകവർമ്മ പി ആർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. പ്രിൻസിപ്പൽ ജയശ്രീ ആർ, പി റ്റി എ പ്രസിഡന്റ് രാജേഷ് പാറക്കൽ, ഹെഡ്മിസ്ട്രസ്സ് അനുജാ വർമ്മ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി വി, സ്കൗട്ട് മാസ്റ്റർ റെജി ജോർജ് ,റേഞ്ച് ലീഡർ ഗീതു ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
125 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ക്യാമ്പിന് സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, ഡോക്ടർ മാമച്ചൻ, ജേക്കബ് തോമസ്, അനറ്റ് സെബാസ്റ്റ്യൻ,
അതുൽ കൃഷ്ണ സ്വാതിക സന്തോഷ് എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്