Kottayam

പാലായിലെ പഴയ കാല പെയിൻ്ററും നാടക കലാകാരനുമായിരുന്ന കണ്ണന്തറ ബാബു ( 60 ) നിര്യാതനായി

Posted on

പാലാ: പാലായിലെ പഴയ കാല പെയിൻ്ററും, നാടക കലാകാരനും ,അനൗൺസറും ആയിരുന്ന കണ്ണന്തറ ബാബു ( 60 ) നിര്യാതനായി. ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.

പാലാ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻ്റിനോട് ചേർന്ന് പെട്ടിക്കട നടത്തിയിരുന്ന പരേതയായ വെറോണി ചേടത്തിയുടെ മകനാണ് ബാബു.നാടക സംഘംങ്ങളിലെ അണിയറ പ്രവർത്തകനായിരുന്നു. ഏറെക്കാലം എം.എം.ജെയിലെ സ്റ്റാഫ് ആയിരുന്നു.തുടർന്ന് പെയിൻ്റിംഗ്‌ ജോലികളിൽ വ്യാപൃതനായിരുന്നു. വലിയൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു.

ഭാര്യ: മറിയമ്മ: മകൾ സ്നേഹ:മൃത സംസ്ക്കാരം ഇന്ന് രണ്ട് മണിക്ക് പോണാട് കോക്കാപ്പള്ളി ജംഗ്ഷനിലുള്ള ഭവനത്തിൽ ആരംഭിച്ച് ളാലം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version