Kerala
ജനങ്ങളെ ഇടതുമുന്നണി സർക്കാരിനെതിരാക്കാനുള്ള വർഗ്ഗ ശത്രുക്കളുടെയും കുത്തക മാധ്യമങ്ങളുടെയും കള്ളപ്രചരണങ്ങളെ തിരിച്ചറിയുക:വി ബി ബിനു
ഈരാറ്റുപേട്ട:രാജ്യത്തിന് തന്നെ മാതൃകയായി ജനകീയ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക കള്ള പ്രചരണങ്ങൾ നടത്തുന്ന ശത്രുപക്ഷങ്ങളെ പ്രവർത്തകരും ജനങ്ങളും തിരിച്ചറിഞ്ഞ് ചേറു ക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്
വി ബി ബിനു മൂന്നിലവിൽ ചേർന്ന സിപിഐ AITUC പഞ്ചായത്ത് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഹ്വാനം ചെയ്തു.
വർഗീയ വിഷം വിതറി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളെ നമ്മൾ തുറന്നു കാണിക്കണം മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി അണിനിരക്കണം എന്നും സഖാവ് ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം കെ പി ഭവനപ്പൻ യോഗത്തിന് അധ്യക്ഷത വഹിച്ചു കെ രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു. സഖാക്കൾ ബാബു കെ ജോർജ് എം ജി ശേഖരൻ എന്നിവർ പ്രസംഗിച്ചു.പാർട്ടിയിലെ സീനിയർ നേതാക്കളായ കെ പി ഭവനപ്പൻ കെ രാജശേഖരൻ നായർ എന്നിവരെ ജില്ലാ സെക്രട്ടറി ആദരിച്ചു.
ദീർഘനാളുകളായി പാർട്ടിയുടെ പ്രധാന പ്രവർത്തകനായ സഖാവ് പി കെ കുര്യാച്ചൻ ബിജെപിയിൽ ചേർന്നു വെന്ന കള്ളപ്രചരണം നടത്തിയവർക്ക് ചുട്ട മറുപടിയായി സഖാവ് കുര്യാച്ചൻ പാർട്ടി ജനറൽബോഡിയിൽ പങ്കെടുത്തു കൊണ്ട് എനിക്ക് ഒരു പാർട്ടിയെ മരണംവരെ ഉള്ളൂ അത് സിപിഐ ആണെന്ന് പ്രഖ്യാപിച്ചു. കുര്യാച്ചനെ ജില്ലാ സെക്രട്ടറി ഹാരമണിയിച്ച് സ്വീകരിച്ചു. മൂന്നിലവില് പ്രളയത്തിൽ തകർന്നുപോയ കടവൂപു ഴ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നും പഴുക്കാനം.
ഇരു മാപ്ര അഞ്ചുമല മേച്ചാല്‍ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങൾക്കും ഭൂരേഖ ക്രമക്കേടുകൾക്കും അടിയന്തര പരിഹാരം ഉണ്ടാക്കി ജനങ്ങളെ സഹായിക്കണമെന്നും ഉള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എൻ ജെ ബിജു യോഗത്തിന് കൃതജ്ഞത പറഞ്ഞു