Kerala

ഒടുവിൽ കോട്ടയം മീഡിയാ വാർത്ത ശരിവച്ച് കുരിശുപള്ളി കമ്മിറ്റിയും;സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് പൂട്ട് വീണു;തൂക്കം തികയ്ക്കാൻ ടൂ വീലർ ഫാൻസിഡ്രസ്സും വേണ്ടെന്നു വച്ചു

Posted on

പാലാ :ഒടുവിൽ കോട്ടയം മീഡിയാ വാർത്ത ശരിവച്ച് കുരിശുപള്ളി കമ്മിറ്റിയും;സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് പൂട്ട് വീണു;തൂക്കം തികയ്ക്കാൻ ടൂ വീലർ ഫാൻസിഡ്രസ്സും വേണ്ടെന്നു വച്ചു;പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് നടത്തിവരാറുള്ള സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സുമാണ് കുരിശുപള്ളി കമ്മിറ്റി വേണ്ടെന്നു  വച്ചിട്ടുള്ളത്.

പാലായുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ പാലാക്കാർ ജാതിമത ഭേദമെന്യേ ആഘോഷിച്ചു വരികയാണ്.മാതാവിന്റെ നടവരവിൽ ഏകദേശം മുപ്പതു ശതമാനവും ഹൈന്ദവരുടേതുമാണെന്നാണ് പൊതുവെയുള്ള ജന സംസാരം .എന്നാൽ ഹിന്ദു ക്രിസ്ത്യൻ മതമൈത്രി ഇഷ്ട്ടപ്പെടാത്ത രണ്ടോളം പേർ കുരിശുപള്ളി കമ്മിറ്റിയിൽ കടന്നു കൂടി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയായിരുന്നു.സാംസ്ക്കാരിക  ഘോഷയാത്രയിൽ ഹൈന്ദവ കലാരൂപങ്ങളാണ് കൂടുതൽ എന്ന് ആരോപിച്ചായിരുന്നു ഘോഷയാത്രക്കെതിരെ ഇവർ  ഗ്വാ ..ഗ്വാ വിളിച്ചത്.

അതോടെ മറുചേരി ശക്തമാവുകയും ടൂ വീലർ ഫാൻസി ഡ്രസ്സും വേണ്ടെന്നു വയ്ക്കുകയായിരുന്നു.കുരിശുപള്ളി കമ്മിറ്റിയിൽ ളാലം സെന്റ് മേരീസ് പള്ളിയിലെ 4  പേരും ;ളാലം പുത്തൻ പള്ളിയിലെ 4  പേരും കത്തീഡ്രൽ പള്ളിയിലെ ആറ് പേരും ഈ മൂന്നു പള്ളിയിലെ വികാരിമാരും ; അസിസ്റ്റൻഡ് വികാരിമാരും ചേർത്ത് ആകെ 24 അംഗങ്ങളാണ് കുരിശുപള്ളി കമ്മിറ്റിക്കുള്ളത്.ഇപ്പോൾ സാംസ്ക്കാരിക ഘോഷയാത്ര മാറ്റിവയ്ക്കാൻ കാരണമായി പറയുന്നത് ഞായറാഴ്ച ആയതിനാൽ സൺഡേ സ്ക്കൂൾ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമെന്നാണ് കണ്ടു പിടിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും 24 അംഗ കുരിശുപ്പള്ളി കമ്മിറ്റിയിലെ വെറും രണ്ടു പേരുടെ കുത്തിത്തിരുപ്പാണ് ഇപ്പോൾ ഒരു നാടിൻറെ തന്നെ വേദനയായി മാറിയിരിക്കുന്നത് .പഴയ കാലങ്ങളിൽ മീനച്ചിൽ കർത്താക്കന്മാർ കത്തീഡ്രൽ പള്ളിയ്ക്ക് സ്ഥലം നൽകുകയും ;നി ർമ്മാണ മേൽ നോട്ടവും വഹിച്ചിരുന്ന മതമൈത്രീ പാരമ്പര്യം പാലയ്ക്കുണ്ട്.അതൊന്നും വക വയ്ക്കാതെയാണ് ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത ചില തകരകൾ പാലായുടെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തി വച്ചിട്ടുള്ളത്.

1945 ൽ നടന്ന അമലോത്ഭവ മാതാവിന്റെ പെരുന്നാളിന് ലളിത ഗാന മത്സരത്തിന് മാർക്കിടുവാൻ സംഘാടകർ ക്ഷണിച്ചത് സാക്ഷാൻ ബ്രാഹ്മണനായ കുളന്ത സ്വാമിയെ ആയിരുന്നു എന്നുള്ളത് ഇത്തരുണത്തിൽ സ്മരണീയമാണ്.അന്ന് വർണ്ണ കടലാസ് കീറിയൊട്ടിച്ച് ആയിരുന്നു അലങ്കാരങ്ങൾ നടന്നിരുന്നത്.അന്ന് ചുവപ്പും ;പച്ചയും കളറുകൾ ധാരാളം ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ആ കളറുകൾ ഉപയോഗിച്ചാൽ സ്ഥിതി ദുസ്സഹമാക്കുന്ന സാഹചര്യമാണ്  ഉള്ളത്.വെണ്ടക്കയും .ബീൻസും  പച്ചയതിനാൽ അത് കൂട്ടാതെയുള്ള സാമ്പാർ മതിയെന്ന് പറയുന്നവരും;ബീറ്റ്‌റൂട്ട്;തക്കാളി തുടങ്ങിയവ  കമ്യൂണിസ്റ്റ് കാരുടേതാണെന്നതിനാൽ വീട്ടിൽ ബീറ്റ്‌റൂട്ട്;തക്കാളി എന്നിവ  കയറ്റത്തവരും;ഓറഞ്ച് കാവി ആയതിനാൽ അത് തിന്നാത്തവരും  സംഘാടക സമിതിയിൽ ഉണ്ടെന്നാണ് നാട്ടുവർത്തമാനങ്ങൾ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version