Kerala

60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം) ആരംഭകാല നേതാക്കളെ ആദരിച്ചു. നാടെങ്ങും പതാകകൾ ഉയർന്നു

Posted on

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു.
പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി.ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ – കെ.അലക്സ് പതാക ഉയർത്തി.ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ സന്ദേശം നൽകി.നഗരസഭാ കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര ,

ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട് ,ജോസ് ചീരാംകുഴി ,ലീന സണ്ണി, മായാപ്രദീപ്, ബിജി ജോജോ, കെ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ്സുകുട്ടി പൂവേലി ,സാജു എടേട്ട്, ജയ്സൺമാന്തോട്ടo എന്നിവർ പ്രസംഗിച്ചു.കെ.ടി.യു.സി.പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, കെ.കെ.ദിവാകരൻ, തോമസ് ആൻ്റണി, ബേബി കണ്ണംപാല, ഇ.കെ.ബാബു, ടിനു മാത്യു, ടോമി തകടിയേൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version