Kerala
ജനാധിപത്യ വിശ്വാസികൾ മോദിക്കു പിന്നിൽ അണിചേരും: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ നരേന്ദ്രമോദിക്കൊപ്പം അടിയുറച്ച് നിൽക്കും എന്നതിന്റെ തെളിവാണ് ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഉജ്ജ്വല വിജയമെന്ന്കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
വഖഫ് നിയമ ഭേദഗതി വരുത്തും എന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനംജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കൂടതൽ ജനാധിപത്യ വിശ്വാസികൾ മോദിയുടെ പിന്നിൽ അണിനിരക്കുമെന്നും സജി പറഞ്ഞു.
അധികാരം നിലനിർത്താൻ വഖഫ് പോലുള്ള കരിനിയമങ്ങൾ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതിന്റെ തിരിച്ചടി കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാമുന്നണിക്ക് ഇനിയും ഏൽക്കേണ്ടിവരുമെന്നും,വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന കേരളത്തിലെ ഇന്ത്യാമുന്നണിയുടെ തകർച്ച വിദൂരമല്ലെന്നുംഅദ്ധേഹം കൂട്ടി ചേർത്തു.