Kerala
റെയിൽവേ ട്രാക്കിലൂടെ നടന്ന വയോധികനെ രക്ഷിക്കാൻ ലോക്കോ പൈലറ്റ് സഡൻ ബ്രെക്കിട്ടു ;വയോധികനെ രക്ഷപെടുത്തിയത് മൂലമറ്റം സ്വദേശിയായ ലോക്കോ പൈലറ്റ് ജിപ്‌സൺ രാജ്
ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ വയോധികന്റെ ജീവന്‍ രക്ഷിച്ചു. തിരുവനന്തപുരം പാറശാല റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. മൂലമറ്റം സ്വദേശി ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോര്‍ജാണ് സഡന്‍ ബ്രേക്കിട്ടതോടെ ഒരു ജീവൻ രക്ഷപെട്ടത്.കന്യാകുമാരി- കൊല്ലം മെമു പാറശാല റെയില്‍വേ സ്റ്റേഷന്‍ വിട്ടു. ഇതിനിടെ ഒരാള്‍ റെയില്‍വേ ലൈനിലൂടെ മുന്നോട്ട് നീങ്ങുന്നത് ജിപ്‌സണ്‍ കണ്ടു.
പല തവണ നീട്ടി ഹോണ്‍ മുഴക്കിയെങ്കിലും വയോധികന്‍ കേട്ടില്ല. ഇത് മനസിലാക്കിയ ജിപ്‌സണ്‍ സഡന്‍ ബ്രേക്കിടുകയായിരുന്നു. അല്‍പം മുന്നോട്ടു നീങ്ങിയാണ് ട്രെയിന്‍ നിന്നത്. ട്രെയിന്‍ തട്ടി വയോധികന്‍ താഴെ വീണു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഡന്‍ ബ്രേക്ക് ഇടാന്‍ സാധിക്കുന്ന സ്ഥലമായതിനാലാണ് അതിന് മുതിര്‍ന്നതെന്ന് ജിപ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി റെയില്‍വേയില്‍ ജോലി ചെയ്തുവരികയാണ് ജിപ്‌സണ്‍. റിട്ട. പോസ്റ്റ്മാസ്റ്റര്‍ എ ജെ ജോര്‍ജ് കുട്ടിയുടേയും റിട്ട. അധ്യാപിക പരേതയായ പി സി മേരിക്കുട്ടിയുടേയും മകനാണ്.