Kerala

ദേശാഭിമാനി ലേഖകനെ പൊലീസ് മര്‍ദിച്ചതായി പരാതി.,മർദ്ദന സമയത്ത് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞതായും ;സസ്‌പെന്‍ഡ് ചെയ്താല്‍ തനിക്ക് പുല്ലാണെന്ന് പോലീസുകാരൻ പറഞ്ഞതായും ദേശാഭിമാനി ലേഖകൻ 

Posted on

കണ്ണൂര്‍: മട്ടന്നൂര്‍ ഗവ. പോളിടെക്‌നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മര്‍ദിച്ചതായി പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതില്‍ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂര്‍ ഏരിയാ ലേഖകന്‍ ശരത്ത് പുതുക്കുടിയെ മര്‍ദിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച് അസഭ്യം പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് ബസില്‍ വലിച്ചിഴച്ചു കയറ്റി.

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.പി റജിലിനെയും മര്‍ദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേശാഭിമാനി ലേഖകനെ ഉള്‍പ്പെടെ ആക്രമിച്ച പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു കാരണവുമില്ലാതെയാണ് ദേശാഭിമാനി ലേഖകന്‍ ശരത്ത് പു തുക്കുടിയെ ഒരുസംഘം പൊലീസുകാര്‍ മര്‍ദിച്ചത്. സന്ദീപ്, ഷാജി, വിപിന്‍, അശ്വന്‍ ആമ്പിലാട് തുടങ്ങിയ പൊലീസുകാരാണ് സംസ്ഥാന പൊലീസിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി എം. രതീഷ് ആവശ്യപ്പെട്ടു.

കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്ന് ശരത്ത് പുതുക്കുടി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സസ്‌പെന്‍ഡ് ചെയ്താല്‍ തനിക്ക് പുല്ലാണെന്ന് പറഞ്ഞതായും ശരത്ത് പോസ്റ്റില്‍ വ്യക്തമാക്കി.

ചിത്രം :പ്രതീകാത്മകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version