Kerala

കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു

Posted on

കോട്ടയം :ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു.മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ.

കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്.

ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്.ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് & അലേയ്ഡ് അസോസിയേഷൻ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version