Kerala

കോട്ടയം ജില്ല അത്‌ലറ്റിക് :പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി മുന്നിൽ

Posted on

കോട്ടയം ജില്ല അത്‌ലറ്റിക് :പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമി മുന്നിൽ.67മത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അക്കാദമി 227.5 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും 142 പോയിന്റുമായി സീനിയർ വിഭാഗത്തിലും മുന്നിട്ടുനിൽക്കുന്നു.
ജൂനിയർ വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 106 പോയിന്റുമായി രണ്ടാമതും എസ് ബി കോളേജ് ചങ്ങനാശ്ശേരി 48 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

സീനിയർ വിഭാഗത്തിൽ 107 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാമതും 98 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമത് നിൽക്കുന്നു.
വനിതകളുടെ വിഭാഗത്തിൽ 117 പോയിന്റുമായി അൽഫോൻസ അത്ലറ്റിക് അക്കാദമി ഒന്നാമതും 107 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു

പുരുഷ വിഭാഗത്തിൽ 98 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാമതും 42 പോയിന്റുമായി സെയിന്റ് ഡൊമിനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്തും നിൽ കുന്നു.

വനിതകളുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 96 പോയിന്റുമായി ഒന്നാമതും 45 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും നിൽക്കുന്നു.

പുരുഷന്മാരുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ സെയിന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 40 പോയിന്റുമായി ഒന്നാമതും 33 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും നിൽക്കുന്നു.

വനിതകളുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 45 പോയിന്റുമായി ഒന്നാമതും എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

പുരുഷന്മാരുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാദമി 42 മായി ഒന്നാമതും എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

പെൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ18 മായി ഒന്നാമതും സി കെ എം എച്ച് എസ് എസ് കോരുത്തോട് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

ആൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 12 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ഒന്നാം സ്ഥാനത്തും, 9.5 പോയിന്റുമായി അൽഫോൻസ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

പെൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം 7 പോയിന്റുമായി ഒന്നാമതും അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി രണ്ടാമതും നിൽക്കുന്നു.

ആൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ ഭാവൻസ് വിദ്യാലയ ന്യൂസ് പ്രിന്റ് സ്കൂൾ വെള്ളൂർ ഒന്നാം സ്ഥാനത്തും അൽഫോൻസാ അത്ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ മീറ്റ് ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരത്തൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാദർ മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ ബിനു പുളിക്കകണ്ടം, ബിജി ജോജോ തോമസ് പിറ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദേശീയ വെറ്ററൻസ് മീറ്റിൽ മെഡൽ ജേതാക്കളായ തങ്കച്ചൻ പീ.ഡി ബെന്നി കെ. മാമൻ ലൂക്കോസ് മാത്യു സജി ജോർജ് കെ. സി ജോസഫ് എന്നിവരെ ആദരിച്ചു. മുൻ കായിക അധ്യാപകരായ വി.സി ജോസഫ് ജോസഫ് മനായാനി, മേഴ്സി ജോസഫ് എന്നിവരെ ആദരിച്ചു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പദക് അവാർഡ് നേടിയ ജസ്റ്റിൻ ജോർജിനെയും ഈ വേദിയിൽ ആദരിച്ചു.
കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ തങ്കച്ചൻ മാത്യു സ്വാഗതവും പ്രവീൺ തരിയൻ നന്ദിയും പ്രകാശിപ്പിച്ചു.

നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഡോക്ടർ ബൈജു വർഗീസ്,കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാദർ മാത്യു കരീതറ മുനിസിപ്പൽ കൗൺസിലർആയ ലീന സണ്ണി, എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version