Kerala
കെ.എസ്. ഇ .ബി ഉപഭോക്തൃ സംഗമത്തിൽ പരാതി പ്രളയം. സ്വാന്തന വചസുമായി മാണി സി.കാപ്പൻ എം.എൽ.എ
പാലാ:- ജനങ്ങളും ജീവനക്കാരുമായി മെച്ചപ്പെട്ട സൗഹൃദം വളർത്തുന്നതിനും ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുമായി വൈദ്യുത വകുപ്പ് സംഘടിപ്പിച്ച ഉപഭോക്‌തൃസംഗമത്തിൽ പരാതികളും നിർദ്ദേശങ്ങളുമായി നിരവധി പേർ പങ്കെടുത്തു. രഹസ്യമായി സംഗമം സംഘടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ഗാന്ധി ജയന്തിവാരാചരണത്തിൻ്റെ ഭാഗമായി കിഴതടിയൂർ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവുമായിരുന്നു പ്രധാന പരാതികൾ. രണ്ടുമാസം കൂടുമ്പോൾ ഇത്തരം യോഗങ്ങൾ ചേരണമെന്നും മുൻ യോഗത്തെ സംബന്ധിച്ചും ലഭിച്ച പരാതികളുടെ പരിഹാരങ്ങളെക്കുറിച്ചും റിപ്പോർട്ടിംഗ് വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മാതൃഭാഷ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചെങ്കിലും വൈദ്യുതി വകുപ്പ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്നും ജീവനക്കാരുടെ സമീപനം മെച്ചപ്പെടുത്തണമെന്നും യോഗത്തിൽ പങ്കെടുത്ത ജോയി കളരിക്കൽ പറഞ്ഞു. മലയോര മേഖലകളായ മേലുകാവ്, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും താഷ്കൻ്റ് പൈകട ചൂണ്ടിക്കാണിച്ചു.
ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ നാളിതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്നും വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കണമെന്നും ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ,ഏഴാച്ചേരി, കിടങ്ങൂർ, കിഴപറയാർ പ്രദേശത്തെ പതിവാ യ വൈദുതി മുടക്കത്തെപ്പറ്റി പരാതികളുയർന്നു. വൈദ്യുതി ബില്ലിൻ്റെ മറിമായങ്ങളെ കുറിച്ചും വ്യാപക പരാതികളുണ്ടായി. വൈദ്യുതി ലൈനിൻ്റെ ടച്ചിംഗ് വെട്ടുന്നതിൽ അഴിമതിയുണ്ടെന്ന് ചിലർ ചൂണ്ടി