Kottayam
ഫോൺ എടുക്കാൻ ആഫീസിൽ ആള് വേണം, ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥനെ ശിക്ഷിക്കാൻ നടപടി ഉണ്ടാവണം: മാണി സി കാപ്പൻ
പാലാ: ഫോൺ വിളിച്ചാൽ ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥൻ ഫോൺ എടുക്കണം. എടുത്തില്ലെങ്കിൽ ആ ഉദ്യോഗസ്ഥനെ ശിക്ഷിക്കാൻ നടപടി ഉണ്ടാവണമെന്ന് പാലാ എം.എൽ.എ മാണി സി കാപ്പൻ .പാലായിൽ നടന്ന വൈദ്യുതി ബോർഡിൻ്റെ ഉപഭോക്താക്കളുടെ പരാതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.മാണി സി കാപ്പൻ.
ആശംസ അർപ്പിച്ച ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളി പ്ളാക്കൽ ബില്ലിംഗ് സമ്പ്രദായം സുതാര്യമാക്കണമെന്നും ,ഫോൺ എടുക്കാൻ ജീവനക്കാർ ശുഷ്കാന്തി കാണിക്കണമെന്നും അദ്ദേംആവശ്യപ്പെട്ടു.
കേബിളുകൾ വേണ്ടതും ,വേണ്ടാത്തതും നഗരത്തിൽ താഴ്ന്ന് കിടന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് പാലാ നഗരപിതാവ് ഷാജു തുരുത്തൻ പരാതി പറഞ്ഞു.ഏഴ് തവണ നഗരസഭ നോട്ടീസ് നൽകിയിട്ടും കെ .എസ് .ഇബി അനങ്ങിയിട്ടില്ല എന്നും ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു.