Kerala

നാളെ പാലായിൽ വൈദ്യുതി ബോർഡ്‌ ആരെയും അറിയിക്കാതെ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കുന്നു

Posted on

 

കോട്ടയം :വൈദ്യുതി ഉപഭോക്തൃ സംഗമത്തിന്റെ ലക്ഷ്യമായി ഈ മീറ്റിംഗ് സംഘടിപ്പിക്കുന്ന വൈദ്യുതി ബോർഡ്‌ പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പറയുന്നത് ഒക്ടോബർ 2 മുതൽ 8 വരെ ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നൽകുക.

അവരുടെ ഹൃദയബന്ധം കൂടുതൽ ഊഷമളവും വിശ്വസ്തവും മാറ്റുക. വൈദ്യുതി ബോർഡ്‌ ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ആണ് ഈ പരിപ്പാടി നടത്തുന്നത് എന്ന് പറയുന്നു .ഇങ്ങനെ ഒരു പരിപാടി നടത്തുന്ന കാര്യം വൈദ്യുതി ഉപഭോക്താക്കളെ അറിയിക്കാതെയാണ് നടത്തുന്നത് എന്ന് വൈദ്യുതി ഉപഭോക്താക്കൾ പറയുന്നു.

നാളെ 3/10/2024,വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പാലാ എം എൽ എ  മാണി സി കാപ്പന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രസ്തുത ഉപഭോക്തൃ സംഗമത്തിൽ പരമാവധി വൈദ്യുതി ഉപഭോക്താക്കൾ എത്തിചേരാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version