Kerala

പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ

Posted on

പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. അൻവറിനെ നേരിൽ കണ്ടാണ് നിലമ്പൂർ ആയിഷ പിന്തുണ അറിയിച്ചത്. അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ അറിയിക്കുന്നതായി ആയിഷ പറഞ്ഞു. കൂടിക്കാഴ്ചയുടെ വിഡിയോ അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

. ‘ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ..’മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി.. ഐഷാത്തയ്ക്കും ചില കാര്യങ്ങൾ പറയാനുണ്ട്,,’ എന്ന കുറിപ്പോടെയാണ് വിഡിയോ.ഇന്ന് ഞാൻ നടത്തുന്ന പോരാട്ടത്തിന് ആയിഷാത്തയുടെ പൂർണ പിന്തുണയുണ്ടെന്ന് അൻവർ പറയുന്നതും നൂറ് ശതമാനം പിന്തുണയ്ക്കുന്നുവെന്ന് അവർ മറുപടി പറയുന്നതും ദൃശ്യത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version