Kerala

ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി തെളിയിച്ച് കറുകച്ചാൽ എൻ എസ് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

Posted on

 

കോട്ടയം :കറുകച്ചാൽ NSS ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരായി സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു. കറുകച്ചാൽ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട്  ശ്രീജിഷ കിരൺ ദീപം തെളിയിച്ച് ഒന്നാം വർഷ ലിഡർ സുവർണ്ണ സുരേഷിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വോളണ്ടിയർ ലീഡർ ഗോവർദ്ധൻ R ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ പരിപരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നാം വർഷ ലീഡർ ശ്രീദത്ത് S ശർമ്മ ഹരിതകർമ്മ സേനക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ മനു.പി.നായർ വോളണ്ടിയർമാർക്ക് ഗാന്ധിദിന സന്ദേശം നല്കി. സ്കൂൾ പി.ടി.എ പ്രസിടണ്ട് അഡ്വ.കിരൺകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രഭാത് ശ്രീധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version