Kerala

കേരള കോൺഗ്രസ് എം സംസ്കാര വേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഗാന്ധിജയന്തി സമ്മേളനവും പുഷ്പാർച്ചനയും നടത്തി

Posted on

കേരള കോൺഗ്രസ് എം സംസ്കാര വേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഗാന്ധിജയന്തി സമ്മേളനവും പുഷ്പാർച്ചനയും നടത്തി. സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി.

കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടക്കൽ, ക്യാപ്റ്റൻ സിസി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് ഇരട്ട പുളിക്കൽ, മാത്യു മരോട്ടിമൂട്ടിൽ, തോമസ് മോഡി, ബി കൃഷ്ണ കുമാർ, കവി ബാബു കൊച്ചുമുറി, എബ്രഹാം കുരുവിള, കുഞ്ഞുമോൻ കെങ്കരേത്ത്, മനോജ്‌ കുഴിയിൽ, നഗരസഭ കൗൺസിലർ ജെറി അലക്സാണ്ടർ, യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് ഹാൻലി ജോൺ, ജോസ് എഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു. സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ ഗാന്ധി സ്തുതിയോടെയാണ് യോഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version