Kerala

കെ റ്റി യു സി കൊല്ലം ജില്ലാ കമ്മിറ്റി സി എഫ് തോമസ് അനുസ്മരണം നടത്തി

Posted on

 

കുണ്ടറ: കെടിയുസി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയും ആയിരുന്ന സി എഫ് തോമസിന്റെ നാലാം ചരമവാർഷിക അനുസ്മരണം കുണ്ടറ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ വച്ച് നടത്തി. കെ റ്റി യു സി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അരുൺ അലക്സിന്റെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ സി മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ ടി യു സി സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.

കുണ്ടറ നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി അനുസ്മരണ പ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ.ബിനോയ് കൊട്ടാരക്കര, അനിൽ പനിക്കവിള, വി പി സാബു, പ്രകാശ് മയൂരി,ജിജി മോൻ മുളവന, ദാസ് കൊറ്റങ്കര, ജെ സെബാസ്റ്റ്യൻ, സന്തോഷ് കുറുപ്പ്, സാന്റോ പേരെയും, ലിജു വിജയൻ, നാസിം കുറ്റിച്ചിറ, അനസ് കരിക്കോട്, ശശിധരൻപിള്ള, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version