Kerala

ഒന്നാം തീയതിയും;ഗാന്ധി ജയന്തിയും ഒന്നിച്ച്;ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണിക്ക് അടയ്ക്കും.രണ്ടു ദിവസത്തെ വറുതിയെ  നേരിടാൻ ഇന്ന് കൂട്ടത്തോടെ ജനങ്ങൾ വെബ്‌കോയിലേക്ക് എത്തും

Posted on

കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല,ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ മാത്രം ശേഷം നാളെയും മറ്റന്നാളും അവധിയായിരിക്കും.ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.

അടുപ്പിച്ച് രണ്ട് ​ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയേറെയാണ്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version