Kerala

റസിഡൻസ് അസോസിയേഷനുകൾ പഴയ കാല കൂട്ടു കുടുംബങ്ങളുടെ പുതിയ പതിപ്പാണെന്നും അവയുടെ നന്മയും ശക്തിയും ആർജ്ജിക്കണമെന്നും മാണി സി.കാപ്പൻ എം.എൽ.എ

Posted on

ഏഴാച്ചേരി:-റസിഡൻസ് അസോസിയേഷനുകൾ പഴയ കാല കൂട്ടു കുടുംബങ്ങളുടെ പുതിയ പതിപ്പാണെന്നും അവയുടെ നന്മയും ശക്തിയും ആർജ്ജിക്കണമെന്നും മാണി സി.കാപ്പൻ എം.എൽ.എ.

61 ൽ പരം കുടുംബങ്ങളുടെ കൂട്ടായ്മയായ ദർശന റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും കഷ്ടപ്പാടും ലഘൂകരിക്കാൻ നമ്മുടെ പൂർവികർ പരസ്പരം സഹായിച്ചിരുന്നത് പുതിയ തലമുറ മാതൃകയാക്കണമെന്ന് എം.എൽ.എ പറഞ്ഞു. പ്രസിഡണ്ട് എം . എൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി തോമസ് , എം . ഒ ശ്രീക്കുട്ടൻ , എൻ. പി അനിൽ , അംബിക മണിലാൽ , ഗോപിനാഥൻ നായർ, ജിഷ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version