Kerala
വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ 100 % വനിതാ സംവരണം നടപ്പിലാക്കുമെന്ന് 20 ട്വൻ്റിയുടെ സ്ഥാപകൻ സാബു ജേക്കബ്ബ്
കൊച്ചി:കിഴക്കമ്പലം: ഈ വരുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ വ്യത്യസ്ത നിലപാടുമായി 20 ട്വൻ്റി രംഗത്ത്. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ 100 % വനിതാ സംവരണം നടപ്പിലാക്കുമെന്നാണ് 20 ട്വൻ്റി യുടെ സ്ഥാപകൻ സാബു ജേക്കബ്ബ് തന്നെ സന്ദർശിക്കാനെത്തിയ കോട്ടയം ജില്ലയിലെ പ്രതിനിധികളോട് അഭിപ്രായപെട്ടത്.
വനിതകൾ എല്ലാ രംഗങ്ങളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.പല കുടുംബങ്ങളും ഇന്ന് മുന്നോട്ട് പോകുന്നത് സ്ത്രീകളുടെ കഴിവു കൊണ്ടാണെന്ന് അംഗീകരിക്കേണ്ടതായി വരും. സ്ത്രീ ശാക്തീകരണത്തിൻ്റെ പാതയിൽ അവരോടൊപ്പം 20 ട്വൻ്റിയും ചേർന്ന് നിന്ന് കൊണ്ട് കേരളത്തിനും ,ഭാരതത്തിനും ,ലോകത്തിനും ഒരു പുത്തൻ സന്ദേശം നൽകുകയാണ് 20 ട്വൻ്റി നൽകുന്നതെന്ന് സാബു ജേക്കബ്ബ് കോട്ടയം മീഡിയയോട് പറഞ്ഞു. 20 ട്വൻ്റി യുടെ സംസ്ഥാന കമ്മിറ്റിയംഗം ഗുരുജിയും സന്നിഹിതനായിരുന്നു.
ഇതിനകം കഴിവ് തെളിയിച്ച ഒട്ടേറെ വനിതകളെ 20 ട്വൻ്റി കണ്ടെത്തി കഴിഞ്ഞു.കിഴക്കമ്പലം പഞ്ചായത്തിൽേ തന്നെ ഹരിജൻ വനിതയാണ് പ്രസിഡണ്ട് അവരുടെ നേതൃത്വത്തിലാണ് ഈ കാണുന്ന വികസനമൊക്കെ നടക്കുന്നത്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ 20 ട്വൻറിയുടെ ഈ നീക്കം സഹായിക്കും.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കുന്നത്ത് നാട് മാത്രം മത്സരിച്ചിരുന്നെങ്കിൽ കുന്നത്ത് നാട് സീറ്റ് 20 ട്വൻ്റി ക്ക് ലഭിക്കുകയില്ലായിരുന്നോ എന്ന കോട്ടയം മീഡിയയുടെ ചോദ്യത്തിന് അവിടെ വിജയിക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ 20 ട്വൻ്റി അവിടെ മാത്രമായി ചുരുങ്ങി പോയേനെ എന്ന മറുവാദമാണ് സാബു ജേക്കബ്ബ് ഉന്നയിച്ചത്.
ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തി ആറായിരം വോട്ട് സമാഹരിച്ചു കൊണ്ട് 12% വോട്ടുകളാണ് 20 ട്വൻറി സമാഹരിച്ചത്.20 ട്വൻ്റി യെ എതിർക്കുവാൻ 26 രാഷ്ട്രീയ പാർട്ടികളാണ് ചാലക്കുടിയിൽ ഉണ്ടായിരുന്നതെന്ന് സാബു ജേക്കബ്ബ് ഓർമ്മിപ്പിച്ചു.
ലോക് സഭാ തെരെഞ്ഞെടുപ്പിന് ശേഷം 20 ട്വൻറി പ്രവർത്തനങ്ങളിൽ ഉദാസീനത വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം 36 നിയോജക മണ്ഡലം കമ്മിറ്റികൾ ഉണ്ടായിട്ടുണ്ട്. അതെങ്ങിനെ ഉദാസീനതയാകും എന്ന് സാബു ജേക്കബ്ബ് ചോദിച്ചു. ഡിസംബറോടെ മറ്റ് 30 നിയോജക മണ്ഡലം കമ്മിറ്റികളും പൂർത്തിയാകുമ്പോൾ ആദ്യം രൂപീകരിച്ച 36 നിയോജക മണ്ഡലം കമ്മിറ്റികളിൽ വാർഡ് കമ്മിറ്റികളും പൂർത്തിയാവും .കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ 20 ട്വൻ്റി യുടെ സന്ദേശം എത്താത്ത ഒരു വീടും ഇല്ലായിരുന്നു.
അഴിമതി രഹിത ഭരണം എന്ന മുദ്രാവാക്യമാണ് 20 ട്വൻ്റി മുന്നോട്ട് വയ്ക്കുന്നത്. അതിൽ ആകൃഷ്ട്ടരായി ആ ബാല വൃത്തം ജനങ്ങളും 20 ട്വൻ്റി യിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. ഒന്ന് പറയാം ഞങ്ങളെ ഭരണമേൽപ്പിച്ച ഒരു പഞ്ചായത്തിലും ജനങ്ങൾ അസംതൃപ്തരല്ല .പൂർണ്ണ സംതൃപ്തരാണ്. അതാണ് 20 ട്വൻ്റി യെ ജനങ്ങൾ നെഞ്ചോട് ചേർക്കാൻ കാരണവും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ