Kottayam

തുറക്കാത്തിന് പോർവിളി.തുറന്നാലും പോർവിളി :പാലായിലെ ലണ്ടൻബ്രിഡ്ജിന്റെ ഗ്ലാസ് വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയിൽ പൊട്ടിച്ചിതറി

Posted on

പാലാ :പാലായിലെ ലണ്ടൻ  ബ്രിഡ്‌ജ്‌ തുറക്കാത്തതിന് പല സംഘടനകളും സമരം ചെയ്തു പോർവിളി മുഴക്കി.എന്നാൽ തുറന്നു കൊടുത്താലും പോര്വിളിയാണ് നടക്കുന്നത്.ഇന്നലെ വൈകുന്നേരം ഇരു വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ലണ്ടൻ ബ്രിഡ്‌ജിന്റെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു.

താൻ ഇഷ്ട്ടപ്പെടുന്ന പെൺകുട്ടിയോട് മറ്റൊരാൾ സംസാരിച്ചതാണ് സംഘർഷത്തിന് കാരണം .അടികൂടിയപ്പോൾ കൈയ്യിൽ കിട്ടിയത് വച്ച് എതിരാളിയെ ആക്രമിച്ചപ്പോഴാണ് ഗ്ലാസ് പൊട്ടിയത്.ഇപ്പോൾ ലണ്ടൻ ബ്രിഡ്‌ജ്‌ പൂട്ടിയിട്ടിരിക്കുകയാണ്.ഇവിടെ ക്യാമറാ സ്ഥാപിക്കാനും അധികാരികൾ ആലോചിക്കുന്നുണ്ട് .പൂവരണി ഭാഗത്തുള്ള വിദ്യാർത്ഥിയാണ് ബഹളമുണ്ടാക്കിയതെന്നാണ് സൂചന.അവരുടെ മാതാപിതാക്കളെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version