Kerala

കടപുഴ പാലത്തിന്റെ നടുവൊടിഞ്ഞപ്പോൾ നാടിന്റെയും നടുവൊടിഞ്ഞു:നടുവ് നിവർത്തി നെഞ്ചുറപ്പോടെ മാണി സി കാപ്പൻ സോയിൽ ടെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചു :ഈ നെഞ്ചുറപ്പിന് ഒരു ബിഗ് സല്യൂട്ട് എന്ന് ചാർളി ഐസക്ക് 

Posted on

പാലാ :മൂന്നിലവ് :കടപുഴ പാലത്തിന്റെ നടുവൊടിഞ്ഞപ്പോൾ നാടിന്റെയും നടുവൊടിഞ്ഞു:നടുവ് നിവർത്തി നെഞ്ചുറപ്പോടെ മാണി സി കാപ്പൻ സോയിൽ ടെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചു :ഈ നെഞ്ചുറപ്പിന് ഒരു ബിഗ് സല്യൂട്ട് എന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക്;ജോഷി ജോഷ്വാ;പയസ് ചൊവ്വാറ്റുകുന്നേൽ;വി എൽ സെബാസ്ററ്യൻ  എന്നിവർ.

വർഷങ്ങളായി കടപുഴ പാലം നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു.ഈ പാലം പണി പൂർത്തിയാക്കാൻ ഞാൻ കഠിന പ്രയത്നം നടത്തിയെങ്കിലും ചില ശക്തികൾ അതിനു എതിര് നിന്നു.എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാല ത്തിന്റെ സോയിൽ ടെസ്റ്റ് നടത്തുവാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ടെന്ന് മാണി സി കാപ്പൻ കടപുഴ പാലത്തിൽ വച്ച് പറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന ജന പ്രതിനിധികളും കൈയ്യടിച്ചു.

കളരിയമ്മാക്കൽ പാലത്തിനും തടസ്സം സൃഷ്ടിക്കുവാൻ പലരും ശ്രമിച്ചു അതൊക്കെ നിങ്ങള്ക്ക് എല്ലാവര്ക്കും അറിവുള്ളതാണ്.തടസ്സങ്ങൾ നീക്കികൊണ്ടാണ് ഇപ്പോൾ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടുള്ളത് .ഇങ്ങനെ നെഞ്ചുറപ്പോടെയുള്ള നീക്കങ്ങൾ നടത്തി വികസനം ജനകീയമാക്കിയ മാണി സി കാപ്പന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് മൂന്നിലവ് നിവാസികളുടെ പേരിൽ നന്ദി പറഞ്ഞു.ജനങ്ങൾ കിലോ മീറ്ററുകൾ വളഞ്ഞു പോകേണ്ടി വരുന്ന ദുരിതത്തിൽ നിന്നാണ് മാണി സി കാപ്പൻ എം എൽ എ മൂന്നിലവിന്റെ കാവലാളായി വരുന്നതെന്ന് ചാർളി ഐസക്ക് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്, പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ,ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ ,ഇ കെ കൃഷ്ണൻ ,റീനാ റെനോൾഡ്, ലിൻസി ജെയിംസ് ,ഷാൻ്റി മോൾ സാം ,ജോഷി ജോഷ്വാ, പീറ്റർ പന്തലാനി ( താലൂക്ക് വികസന സമിതിയംഗം) റോയി ജോൺ ,സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ ,ഷൈൻ പാറയിൽ ,ബിനോയി ക പ്ളാങ്കൽ ,സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്) ജോയി കുളത്തുങ്കൽ ,പി.ജെ ജോർജ് ,ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ ,തങ്കച്ചൻ മുളങ്കുന്നം ,സന്തോഷ് കാവുകാട്ട് ,എം .പി കൃ ഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version