Kerala
മാണി സി കാപ്പൻ ഇപ്പോൾ എന്നെ കണ്ടാൽ മുങ്ങുന്നു.പാലായിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകൾ തള്ളാതെ പി.സി ജോർജ്
പാലാ: പണ്ടൊക്കെ മാണി സി കാപ്പനുമായി നല്ല ബന്ധമായിരുന്നു.എന്നാൽ ഇപ്പോൾ എന്നെ കാണുമ്പോൾ മുങ്ങുന്നുണ്ടെന്ന് പി.സി ജോർജ് .മീഡിയാ അക്കാഡമിയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.പി.സി ജോർജ്.പാലായിൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പി.സി ജോർജ് മീറ്റ് ദി പ്രസിൽ മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപി യിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന് ഞാൻ ഒരു വ്യവസ്ഥയും വച്ച് കൊണ്ടല്ല ബിജെപി യിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈയിടെ മകൻ ഷോൺ ജോർജിന് ന്യൂന പക്ഷ മോർച്ചയുടെ സംസ്ഥാന ഭാരവാഹിത്വം ലഭിച്ചു .എവിടെ ചെന്നാലും ബിജെപി പ്രവർത്തകർ കൂടെയുണ്ട് .അതല്ലേ പ്രധാനം .കേരളാ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.കേരളാ കോൺഗ്രസ് പിരിച്ചു വിടണമെന്നും അദ്ദേഹം മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു.
തങ്കച്ചൻ പാലാ സ്വാഗതവും എബി ജെ ജോസ് ആശംസയും പ്രിൻസ് ബാബു കൃതഞ്ഞതും അർപ്പിച്ചു.മീഡിയാ അക്കാദമിക്ക് എല്ലാ വിജയങ്ങളും നേർന്നാണ് പി സി ജോർജ് മടങ്ങിയത്.