Kerala

മുത്തോലിയിൽ ക്യാമറ വയ്ക്കും മുമ്പേ ജനകീയ ക്യാമറ പ്രവർത്തനം ആരംഭിച്ചു.മാലിന്യം തള്ളിയവരെ പിന്തുടർന്ന് പൊക്കി നാട്ടുകാർ

Posted on

പാലാ: മുത്തോലിയിൽ വഴി സൈഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ ഒക്ടോബർ രണ്ടു മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്നലെ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനം നടത്തി മണിക്കൂറുകൾ കഴിഞ്ഞില്ല മാലിന്യ വണ്ടി പിന്തുടർന്ന് പിടിച്ച് പൊതുജനം .  മുത്തോലി ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയെ നാട്ടുകാർ വിടാതെ  പിന്തുടക്കുകയായിരുന്നു .സിനിമാ സ്റ്റൈൽ വണ്ടി വിടീലിന് അവസാനം  ഗാന്ധി നഗറിൽവച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കുട്ടപ്പായി, ഫോട്ടോഗ്രാഫർ രാജീവ് എന്നിവർ ചേർന്നാണ് കക്കൂസ് മാലിന്യം തള്ളിയ ടാങ്കറിനെ പിടികൂടിയത്. മാലിന്യം തള്ളിയ ശേഷം പാഞ്ഞ വാഹനത്തെ കിടങ്ങൂർ, ഏറ്റുമാനൂർ, അവിടെ നിന്ന് മണർകാട് എത്തി.

നാട്ടുകാർ പിൻതുടരുന്നതറിഞ്ഞ് ഊട് വഴിയിലൂടെ എം സി റോഡ് വഴി കോട്ടയം ടൗണിൽ എത്തി. തുടർന്നു ശാസ്ത്രീ റോഡ് വഴിപാഞ്ഞ ടാങ്കർ നാഗമ്പടം വഴി കുമാരനെല്ലൂരിൽ എത്തി. തുടർന്നു മെഡിക്കൽ കോളജ് വഴി പോയി. നാട്ടുകാരും പിൻതുടർന്നു. പിൻതുടരുന്നതിനിടെ നാട്ടുകാർ പാലാ, കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചു കൊണ്ടിരുന്നു. തുടർന്നു കോട്ടയം മെഡിക്കൽ കോളജിനു സമീപം വച്ചു പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു.

മുത്തോലി ബൈപാസിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളി വരികയായിരുന്നു. ഇതോടെ ഈ മേഖലയിലടക്കം നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ മുത്തോലി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് രൻജിത് ജി മീനാഭവൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മാലിന്യവണ്ടി പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version