Sports
ബാസ്ക്കറ്റ്ബോൾ സ്കൂൾ നാഷണൽ മത്സരത്തിലേക്ക് പാലായിലെ വിദ്യാർത്ഥിയും
കോട്ടയം :പാലാ :ബാസ്ക്കറ്റ്ബോൾ സ്കൂൾ നാഷണൽ മത്സരത്തിലേക്ക് പാലായിലെ വിദ്യാർത്ഥിയും. ഭരണങ്ങാനം അൽഫോൻസാ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എബിൻ.കെ. എസ്. ഈ മാസം 19 ആം തീയതി മുതൽ ഡൽഹിയിൽ നടക്കുന്ന നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ കേരളത്തെ പ്രതിനിധീകരിക്യുന്നു.
പാല, മുരിക്കുമ്പുഴ, സ്വദേശിയാണ് എബിൻ. കെ.എസ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പാലാക്കാരൻ സംസ്ഥാന സ്കൂൾസ് ബാസ്കറ്റ് ബോൾ ടീമിൽ ഇടം തേടുന്നത്പാലാ സ്പോർട്സ് ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് സന്തോഷ് മണർകാട്, പിന്ടോ മാത്യു, സിജോ ജോസഫ്, ജോർജ് വർഗീസ്,ജോസ് ചീരാൻ കുഴി തുടങ്ങിയവർ ആൽബിനെ അഭിനന്ദിച്ചു.