India
ജയ്പൂരിൽ വെച്ച് നടന്ന റോയൽ മിസ്സ് ഇന്ത്യ കോമ്പറ്റീഷനിൽ സെക്കന്റ് റണ്ണറപ്പ് ആയി മലപ്പുറംകാരി ഹിന ഹെൽസ
രാജസ്ഥാൻ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്ത റോയൻ മിസ്സ് ഇന്ത്യ കോംപറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഫാഷൻ മോഡൽ ആയ ഹിന ഹെൽസ സെക്കന്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത റോയൽ മിസ്സ് ഇന്ത്യ കോമ്പറ്റീഷനിൽ പല വിഭാഗങ്ങളായി തിരിച്ച മത്സരത്തിൽ സെക്കന്റ് റണ്ണറപ്പ് ആയി ആണ് മലപ്പുറംകാരിയായ ഹിന ഹെൽസ തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ 5 വർഷകാലമായി മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഹിന സ്വന്തമായി ബെയാട്രിക്സ് എന്ന മോഡലിംഗ് കമ്പനിയുടെ CEO കൂടിയാണ്.
റോയൽ മിസ്സ് ഇന്ത്യ കോമ്പറ്റീഷനിൽ കേരളത്തിൽ നിന്ന് ഒരേയൊരു മത്സരാർത്ഥി മാത്രം ആണ് ഉണ്ടായിരുന്നത്.നിലവിൽ എറണാകുളം ജില്ലയിൽ സ്ഥിരതാമസം ആക്കിയ ഹിന ഹെൽസ മോഡലിംഗ്, ആക്ടിങ്, ഡബ്ബിങ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു..