Kerala
അഞ്ച് ദിവസം കുടിവെള്ളമില്ലാത്ത ദുരിതത്തിന് അറുതിയായി;തലസ്ഥാനത്ത് വെള്ളമെത്തി
തിരുവനന്തപുരം: അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് തുടരുന്നതോടെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്. നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തി. എന്നാൽ, ഇന്നലെ രാത്രി വൈകിയാണ് ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെയും അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്മെന്റ് മാറ്റാന്‍ ഇറങ്ങിയതോടെ അഞ്ചു ദിവസമാണ് നഗരവാസികള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും ഉയര്‍ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയിരുന്നില്ല. നേമം, മേലാംകോട്, വട്ടിയൂർക്കാവ് , വാഴോട്ട്കോണം ഭാഗങ്ങളിൽ ഇന്നലെയാണ് വെള്ളമെത്തിയത്. പിടിപി നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് കീഴിലെ വാര്‍ഡുകളിലും ഇന്നലെ രാത്രിയോടെയാണ് വെള്ളമെത്തിയത്.