Kerala
ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചയാളുടെ ശരീരഭാഗങ്ങൾ രണ്ടു കുഴിമാടങ്ങളിലായി അടക്കം ചെയ്തത് പുറത്തെടുത്ത് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചയാളുടെ ശരീരഭാഗങ്ങൾ രണ്ടു കുഴിമാടങ്ങളിലായി അടക്കം ചെയ്തത് പുറത്തെടുത്ത് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചൂരൽമല സ്വദേശി തേക്കിലക്കാട്ടിൽ ജോസഫിന്റെ (ജോയി) ശരീരഭാഗങ്ങളാണ് സംസ്കരിച്ചത്.ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോഴാണ് പൊതുശ്മശാനത്തിൽ രണ്ടു കുഴികളിൽ സംസ്കരിച്ചത് ജോയിയുടെ ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനാ ഫലം വരുമ്പോൾ ആളുകളെ തിരിച്ചറിഞ്ഞാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം കുഴി തുറന്ന് ശരീരം പുറത്തെടുക്കാമെന്നും കുടുംബത്തിന് താൽപര്യമുള്ള സ്ഥലത്ത് അടക്കം ചെയ്യാമെന്നും ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോയിയുെട ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചത്. ജോയിയുടെ ശരീര ഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിൽനിന്നായിരുന്നു ലഭിച്ചത് അതിനാലാണ് രണ്ടു കുഴികളിൽ അടക്കം ചെയ്തത്.