Kerala

തിരുവോണം ബംപർ വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്., ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു

Posted on

തിരുവനന്തപുരം: തിരുവോണം ബംപർ വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.

25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ ഇതുവരെ 23 ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഭാഗ്യം തേടിയെത്തുന്നവരിൽ പാലക്കാട് ജില്ലയാണ് ഇതുവരെ മുന്നിൽ. 4 ലക്ഷം ടിക്കറ്റാണ് ജില്ലയിൽ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തരപുരം ജില്ല തൊട്ട് പിന്നിലുണ്ട്. ആകർഷകമായ സമ്മാനങ്ങൾ വന്നതോടെ ടിക്കറ്റ് വാങ്ങാൻ വലിയ തിരക്കാണെന്നാണ് കടക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version