Kerala
അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഡ്വക്കേറ്റ് സാം സണ്ണി ഓടക്കൽ ക്ലാസ് നയിച്ചു. ആധുനിക സമൂഹത്തിൽ ബൗദ്ധികസ്വത്തവകാശ നിയമം ഭലപ്രദമായി വിനയോഗിക്കുന്നത്തിൻ്റെ സാദ്ധ്യതകൾ അദ്ദേഹം വിശദീകരിച്ചു. കോളജ് ബർസാർ റവ ഫാ ബിജു കുന്നയക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, അധ്യാപിക അലീന ജോസ്, ഫുഡ് സയൻസ് അസോസിയേഷൻ മെമ്പർ അഷിഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു.