Kerala
ഇത്രയും നാള് മന്ത്രി ആയിരുന്ന പി ജെ ജോസഫിനെ അറിയില്ലേ എന്ന് പീറ്റർ പന്തലാനി;കുടക്കച്ചിറ പാറമടയ്ക്കെതിരെ വാദമുഖങ്ങളുന്നയിച്ച് ജോർജ് പുളിങ്കാട്
പാലാ :മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ ചിലയാൾക്കാരെ ഒഴിവാക്കിയതിലും ;ക്ഷണക്കത്ത് അയക്കാത്തതിലും ഇന്ന് ഏറെ പരാതികൾ ഉയർന്നു.മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വന്ന കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ഇച്ചിരി കലിപ്പിലായിരുന്നു.നിയമസഭയിൽ രണ്ടംഗങ്ങളുള്ള കേരളാകോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയാണ് ഞാൻ .ഇതുവരെയും പങ്കെടുത്തു.ഈ യോഗത്തിന്റെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല.ക്ഷണിക്കാത്ത യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു ജോർജ് പുളിങ്കാട് ബഹിഷ്‌ക്കരിക്കാനൊരുങ്ങിയപ്പോൾ ;അധ്യക്ഷനായ മാണി സി കാപ്പൻ ഇടപെട്ടു .അങ്ങനങ്ങു പോയാലോ ഇപ്രാവശ്യം വിട്ടു പോയതായിരിക്കും .ഇതാ ഞാൻ ക്ഷണിച്ചിരുന്നു എന്ന് പറഞ്ഞെങ്കിലും പുളിങ്കാടിനു അത്രയ്ക്കങ്ങോട്ട് പിടിച്ചില്ല.
ഉടനെ തന്നെ ഉദ്യോഗസ്ഥന്മാര്ക്കും അപകടം മനസിലായി അവർ പേരും പാർട്ടിയുടെ പേരും ചോദിച്ചു.ഏതു പാർട്ടിയെ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ ഞാൻ കേരളാ കോൺഗ്രെസ്സിന്റെ പ്രതിനിധിയാ എന്ന് വീണ്ടും വീണ്ടും പറഞ്ഞു.ഏതു കേരളാ കോൺഗ്രസ് എന്ന് ചോദിയ്ക്കാൻ ഉദ്യോഗസ്ഥന് മനസുണ്ടായിരുന്നെങ്കിലും സഭയിൽ വച്ച് അത് ചോദിച്ചില്ല.ഇത്രയുമായപ്പോൾ ആർ ജെ ഡി യുടെ പീറ്റർ പന്തലാനിക്ക് ഇരിക്കപ്പെറുതിയില്ലെന്നായി ഇത്രയും കാലം മന്ത്രിയായിരുന്ന പി ജെ ജോസഫിനെ അറിയാത്ത ആരാ ഇവിടെയുള്ളത്.പുളിങ്കാട് സാറ് യു ഡി എഫിന്റെയും ഭാരവാഹിയാണ്.ഇവിടെ ആൾക്കാരെ വെട്ടാൻ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാം .ഇത് ശരിയല്ലെന്ന് പീറ്റർ പന്തലാനി സ്വത സിദ്ധ ശൈലിയിൽ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ ഉടനെ പേര് വായിച്ചിട്ടു പറഞ്ഞു ക്ഷണക്കത്ത് അയച്ചിട്ടുണ്ട് .അതോടെ ആ പ്രശ്നം തീർന്നു.കിട്ടിയ അവസരം മുതലെടുത്ത് കുടക്കച്ചിറയിലെ അനധികൃത പാറമടയ്ക്കെതിരെ ജോർജ് പുളിങ്കാട് കത്തിക്കയറി.അതിനോട് എം എൽ എ യും ;ആർ ഡി ഒ യും യോജിച്ചു .
കുട്ടികളുടെ പാർക്കിൽ വൈകിട്ടായാൽ കഞ്ചാവുകൾ പിടിമുറുക്കുന്നതിൽ സഭ ഉദ് കണ്ഠ രേഖപ്പെടുത്തിയപ്പോൾ എം എൽ എയും ശുപാർശ ചെയ്തു ;പോലീസ് ഒന്ന് നോക്കണം .ഡി വൈ എസ് പി ആഫീസ് ശുപാർശ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് തന്നെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു .കേരളാ കോൺഗ്രസ് ബി യെ പ്രനിധീകരിച്ച് വന്നത് ഔസേപ്പച്ചൻ ഓടയ്ക്കൽ ആയിരുന്നെങ്കിലും ;പാർട്ടിയുടെ പ്രതിനിധി വേണു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത് .എന്നാൽ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ട് എന്ന നിലയിൽ തന്നെ വിളിക്കണമെന്ന് ഔസേപ്പച്ചൻ പറഞ്ഞെങ്കിലും ;അങ്ങനെയൊന്നും നിയമമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ അതും തള്ളി.മുഖ്യമന്ത്രിയുടെ അദാലത്തിൽ അതിനു നിയമപ്രാബല്യം നൽകിയിട്ടുണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അതും കേട്ടഭാവം നടിച്ചില്ല.ജോസുകുട്ടി പൂവേലി ;പീറ്റർ പന്തലാനി;ജോർജ് പുളിങ്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എന്നാൽ തന്റെ അസാന്നിധ്യം കൊണ്ട് സിപിഐ യിലെ എം ജി ശേഖരനും ശ്രദ്ധേയനായി.ഏതു വിഷയത്തിലും തന്റെ വാദമുഖങ്ങൾ തീവ്രതയോടെ അവതരിപ്പിക്കുന്ന ശേഖർജിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ