Kerala

ഓണം: പരിശോധന കര്‍ശനമാക്കി എക്‌സൈസ്:അനധികൃതമദ്യം: വിവരങ്ങള്‍ അറിയിക്കാം:0481 -2562211

Posted on

 

കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യനിര്‍മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്നു വില്‍പനയും തടയാന്‍ സെപ്റ്റംബര്‍ 20 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ടു സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളുമുണ്ടാകും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും വിവരങ്ങളും പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അനധികൃതമദ്യം: വിവരങ്ങള്‍ അറിയിക്കാം

മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് ഓഫീസില്‍ അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ.

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്‍ഡ് കണ്‍ട്രോള്‍ റൂം – 0481 -2562211
(ടോള്‍ഫ്രീ നമ്പര്‍-1800 425 2818)

സര്‍ക്കിള്‍ ഓഫീസുകള്‍:

കോട്ടയം-0481 2583091, 9400069508, ചങ്ങനാശേരി – 0481 2422741, 9400069509, പൊന്‍കുന്നം – 04828 221412, 9400069510, പാലാ – 04822 212235, 9400069511, വൈക്കം – 04829 231592, 9400069512, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം – 0481 2583801, 9400069506, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോട്ടയം – 9496002865.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version