Kerala
ജനദ്രോഹ നയങ്ങൾ കൊണ്ട് ജനജീവിതം വഴിമുട്ടിക്കുന്ന ബിജെപിയുടെ കപട വേഷങ്ങൾ ജനങ്ങൾ തിരിച്ചറിയുക:സിപിഐ
ഈരാറ്റുപേട്ട. ജനദ്രോഹനയങ്ങൾ മാത്രം കൈമുതലാക്കിയ ബിജെപിയുടെ ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലുള്ള കപട വേഷങ്ങളും പ്രചരണങ്ങളും ജനങ്ങൾ തിരിച്ചറിയണമെന്ന് പഴുക്കാക്കാനത്ത് CPI മൂന്നിലവ് ലോക്കൽ സെക്രട്ടറി പിആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന നയ വിശദീകരണയോഗം സിപിഐ ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും ആട്ടിമറിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയും കൂട്ടാളികളും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നിൽ ഒരു പരിധിവരെ തിരിച്ചടി ഏറ്റുവാങ്ങിയതാണ് എന്നും ഓർമ്മപ്പെടുത്തി. യോഗത്തിൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്.കെ പി ഭവനപ്പൻ.എൻ ജെ ബിജു.N ജി ജോസ്.കെ സ് സന്തോഷ് ഷിജോ കുന്നത്തുമറ്റം എന്നിവർ പ്രസംഗിച്ചു.. ജോമോൻ v t യോഗത്തിന് നന്ദി പറഞ്ഞു