Kerala
വിജയ് യുടെ പുതിയ ചിത്രത്തിന് യുവതയുടെ ആവേശത്തോടെയുള്ള സ്വീകരണം
കോട്ടയം :വിജയ് യുടെ പുതിയ ചിത്രം ഇന്ന് റിലീസ് ആവുമ്പോൾ നാടെങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.രാവിലെ തന്നെ യുവതീ യുവാക്കൾ ഡാൻസും ആർപ്പ് വിളികളുമായി തീയറ്ററിന്റെ മുൻപിൽ എത്തിച്ചേർന്നു.കരിമരുന്നു കലാ പ്രകടനത്തിന്റെ നിറവിൽ നാസിക് ഡോളിന്റെ പ്രകമ്പന താളത്തിൽ യുവാക്കൾ നൃത്തം ചവുട്ടി
വേഗതയിൽ കൊടി വീശിയും;ഡാൻസും ചെയ്തവർ ആവേശത്തോടെ മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു .25 വയസിൽ പ്രായമുള്ളവരുടെ നൃത്തം കാണാൻ വയോധികരും എത്തിയിരുന്നു.നാടെങ്ങും വിജയ് ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് .