Kerala

സമൂഹത്തിൽ പ്രതീക്ഷ നൽകുന്ന പാർട്ടി ആയി എസ്.ഡി.പി. മാറി:ഈരാറ്റുപേട്ട എസ് ഡി പി ഐ ക്കു പുതിയ ഭാരവാഹികൾ

Posted on

ഈരാറ്റുപേട്ട -അവകാശ,സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നും, വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സന്ധത സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് പ്രതീക്ഷ നൽകുന്ന പാർട്ടി ആയി. എസ്.ഡി.പി.ഐ. മാറി. എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ പ്രതിനിധി സഭ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം.നാസർ വയനാട് പറഞ്ഞു.

ദളിത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സമൂഹമാണ് ഇന്ത്യക്ക് ആവശ്യം അത്തരം ആളുകൾക്ക് മാത്രമേ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം എന്ന മുദ്രാവാക്യത്തിലൂടെ എസ്ഡിപിഐ ലക്ഷ്യം വെക്കുന്നത് എന്നും നാസർ വയനാട് പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സി.എച്ച്. ഹസീബ് അദ്ധ്യക്ഷത വഹിച്ചു., സെക്രട്ടറി ഹിലാൽ വെള്ളൂ പറമ്പിൽ, പൂത്താർ മണ്ഡലം പ്രസിഡൻറ് ഹലീൽ തലപള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി,സഫീർ കുരുവനാൽ, സാബിർ പാറ കുന്നേൽ എന്നിവർ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് ഭാരവാഹികളും, നഗരസഭ കൗൺസിലർമാരും പങ്കെടുത്ത പരിപാടിയിൽ വയനാട് ദുരന്ത ഭൂമിയിൽ ജീവൻവെടിഞ്ഞവരെ ഓർത്തുകൊണ്ടാണ് ആരംഭിച്ചത്. സഹജീവികളോടുള്ള സഹാനുഭൂതി മനസ്സിൽ പേറിക്കൊണ്ട് സ്വജീവനുള്ള ഭീഷണി പോലും വകവയ്ക്കാതെ വയനാട് ദുരിത മേഖലകളിൽ സേവനമനുഷ്ഠിച്ച വളണ്ടിയർമാരെ അഭിനന്ദിച്ചു.

മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.എസ്. ഹിലാൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പ്രതിനിധി സഭക്ക് മുമ്പിൽ റിപ്പോർട്ടായി അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ,ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി അമീർ ഷാജി , ജില്ലാ ഖജാൻജി കെ. എസ്. ആരിഫ് എന്നിവർ സംസാരിച്ചു. : സുബൈർ വെള്ളാപള്ളി സ്വാഗതവും, അഡ്വ. സി. പി. അജ്മൽനന്ദി പറഞ്ഞു

എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പുതിയ ഭാരവാഹികൾ :

പ്രസിഡന്റ് : സഫീർ കുരുവനാൽ
സെക്രട്ടറി : അഡ്വ. സി. പി. അജ്മൽ
വൈസ് പ്രസിഡന്റ് മാർ .സുബൈർ വെളളാപള്ളിൽ, ഇസ്മായിൽ കീഴേടം ,
ജോയിന്റ് സെക്രട്ടറിമാർ വി. എസ്. ഹിലാൽ എസ്.എം ഷാഹിദ്
ട്രഷറർ: കെ.യു. സുൽത്താൻ
കമ്മിറ്റി അംഗങ്ങൾ -സി.എച്ച്. ഹസീബ്, നജീബ് പാറനാനി, അബ്ദുൽ ലത്തീഫ്, റ്റി എ. ഹലീൽ, കെ.എസ്. ആരിഫ്, എം.എം. ഷാഹുൽ, ഷാജി, കെ.കെ.പി., ഇബ്രാഹീം കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version