Kerala
വിഷം വാങ്ങിച്ച് കഴിച്ച് ആത്മഹത്യ ചെയ്യാൻ സാമ്പത്തിക നിവൃത്തിയില്ലാത്ത ഒരു സർക്കാരെന്ന് ജോസഫ് വാഴക്കൻ
കോട്ടയം :രാമപുരം :വിഷം വാങ്ങിച്ച് കഴിച്ച് ആത്മഹത്യ ചെയ്യാൻ സാമ്പത്തിക നിവൃത്തിയില്ലാത്ത ഒരു സർക്കാർ. പഞ്ചായത്തുകളുടെ മേൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കി പണം വെട്ടിക്കുറച്ചും നിയമപരമായി ലഭിക്കേണ്ട പദ്ധതിവിഹിതം സമയത്ത് നൽകാതെയും പഞ്ചായത്തിന്മേൽ വികസന മുരടിപ്പ് അടിച്ചേൽപ്പിക്കുന്നു.
പദ്ധതി നിർവഹണ സമയത്തെ അവസാന മാസങ്ങളിൽ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ട് കോൺട്രാക്ടർമാർ വർക്ക് എടുക്കുവാൻ തയ്യാറാകുന്നില്ല. പഞ്ചായത്തിന്റെ തനതു ഫണ്ട് പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉത്തരവിറക്കുകയുമാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു .
സംസ്ഥാന ഗവണ്മെന്റിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം പിൻവലിക്കുക,റോഡ് നിർമാണത്തിന് ഫണ്ട് നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തുക,ജലജീവൻ മിഷൻ പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കുക,പ്ലൈവുഡ് ഫാക്ടറി അടിച്ചേൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക,പദ്ധതി വിഹിതം കാലാനുസൃതമായി വർധിപ്പിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ യുഡിഫ് മെമ്പർമാർ രാമപുരം ടൗണിൽ നടത്തുന്ന നിരാഹാര സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസഫ് വാഴക്കൻ.. രാവിലെ 10 മുതൽ 5 വരെയാണ് സമരം. സമാപന സമ്മേളനം കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉദ്ക്ടനം ചെയ്യും..കെപിസിസി സെക്രട്ടറി സേനാപതി വേണു മുഖ്യ പ്രഭാഷണം നടത്തും.