Kerala
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ഭൂകമ്പം :ബിജെപിയിലും പ്രശ്നങ്ങൾ തുടങ്ങി;ബിജെപി ഞാനിങ്ങെടുക്കുവാ എന്ന് സുരേഷ് ഗോപി പറയണ്ടെന്ന് കെ സുരേന്ദ്രൻ
നടനും എം.എല്‍.എയുമായ മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ തൃശ്ശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രതികരണത്തെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ.പാർട്ടി നിലപാട് പറയാൻ തത്കാലം ചുമതലപ്പെടുത്തിയിരിക്കുന്നത് പാർട്ടി അധ്യക്ഷനെയാണെന്ന് കെ സുരേന്ദ്രൻ ഓർമിപ്പിച്ചു.
പാർട്ടി നിലപാടിനോട് ചേർന്നുപോവുക എന്നതാണ് എല്ലാപാർട്ടി പ്രവർത്തകരും ചെയ്യേണ്ടത്. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ സ്വതന്ത്രമായ അഭിപ്രായത്തെ വിലകുറച്ച് കാണുന്നില്ല. അദ്ദേഹം ബഹുമാന്യനായ എം.പിയാണ്, ചലച്ചിത്ര നടൻകൂടിയാണെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പാർട്ടിയുടെ നിലപാട് മുകേഷ് രാജിവെക്കണമെന്നാണ്. ആ നിലപാടില്‍ മാറ്റമില്ല. പാർട്ടിയുടെ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷിനെതിരായുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോടതി വല്ലതും പറഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്ബോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവർത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു.