Politics

പാറമക്കുമായി ചെയർമാൻ നടത്തിയ നാടകത്തിന് പ്രതിപക്ഷ നേതാവടക്കം ചൂട്ട് പിടിക്കുന്നത് ശരിയല്ലെന്ന് പാലായിലെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർ

Posted on

പാലാ ടൗൺ ബസ് സ്റ്റാന്റിലെ തകർന്ന ടാറിംഗ് നഗരസഭയുടെ ഉത്തരവാദിത്വമാല്ലായ്മയുടെ ഉത്തമ ഉദാഹരണമെന്ന് നഗരസഭയിലെ ജോസഫ് വിഭാഗം കൗൺസിലർമാർ ഒറ്റക്കെട്ടായ് അഭിപ്രായപ്പെട്ടു.പാറമക്കുമായി ചെയർമാൻ നടത്തിയ നാടകത്തിന് പ്രതിപക്ഷ നേതാവടക്കം ചൂട്ട് പിടിക്കുന്നത് ശരിയല്ലെന്ന് പാലായിലെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർ കോട്ടയം മീഡിയയോട് പറഞ്ഞു.സതീഷ് ചൊള്ളാനി;ലിസിക്കുട്ടി മാത്യു;ആനി ബിജോയി തുടങ്ങിയ കോൺഗ്രസ് കൗണ്സിലര്മാരാണ് ഭരണ പക്ഷ അംഗങ്ങളോടൊപ്പം ബസ് സ്റ്റാൻഡിൽ സന്നിഹിതരായിരുന്നത്.

ഉടലിങ്ങും മനമങ്ങും എന്നുള്ള പ്രസ്തുത കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർഭാഗ്യകരമാണ് .യു  ഡി എഫ് സംവിധാനത്തിന്റെ കെട്ടുറപ്പ് തകർക്കുന്ന നയത്തിൽ നിന്നും കോൺഗ്രസ് പാർട്ടിയും നേതാക്കളും അവരെ പിന്തിരിയിപ്പിക്കേണ്ടതാണ്.യു  ഡി എഫ് ഐക്യമെന്നത് ഇപ്പോൾ പാലാ മുനിസിപ്പാലിറ്റിയിൽ ഏകപക്ഷീയമാണെന്നും ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർ അഭിപ്രായപ്പെട്ടു .പാറ മക്കിൽ ആനന്ദം കണ്ടെത്തിയ കോൺഗ്രസ് കൗൺസിലർമാർ ഇപ്പോൾ പോയി ബസ് സ്റ്റാൻഡിലെ പാറ മക്ക് ഗുണമാണോ ദോഷമാണോ വരുത്തിയിരിക്കുന്നതെന്ന് നേരിൽ കണ്ടു മനസിലാക്കണമെന്നും ജോലിസി  സഖ്യം അഭിപ്രായപ്പെട്ടു.

ചെയർമാൻ നികത്തിയ കുഴികൾ അടങ്ങുന്ന ബസ്സ്റ്റാന്റ് ഇപ്പോഴും പാലാ നഗരസഭയുടെ അധീനതയിലാണ്. അന്നും ഇന്നും ടൗൺ ബസ് സ്റ്റാന്റിലെ ടാറിംഗ് വർക്കുകൾ ചെയ്യേണ്ട ഉത്തരവാദിത്വം പാലാ നഗരസഭയ്ക്ക് മാത്രമാണ്. പാലാ നഗരസഭയുടെ അധീനതയിൽ കിടക്കുന്ന സ്ഥലത്ത് ടാറിംഗ് തകർന്നതിന് പൊതുമരാമത്ത് വകുപ്പിനെ പഴിചാരുന്ന ചെയർമാനോട് സഹതാപമേ ഉള്ളൂ.

നഗരസഭയുടെ അധീനതയിലുള്ള പാലാ ടൗൺ ബസ്സ്റ്റാന്റ് ടാർ ചെയ്യേണ്ട പരിപൂർണ്ണ ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമാണെന്നിരിക്കെ നഗരവാസികളുടെ കണ്ണിൽ പൊടിയയിടാനായി പാറമക്കുമായി നടത്തിയ പൊറോട്ടു നാടകം ഇനിയും തുടർന്നാൽ ചെയർമാന്റെ ചേംബറിന് മുന്നിൽ സമരം ആരംഭിക്കും. ജനങ്ങൾക്ക് ആവശ്യം ടാർ ചെയ്ത മുനിസിപ്പൽ ബസ്സ്റ്റാന്റാണ്. അല്ലാതെ താത്ക്കാലികമായി മക്കിട്ട ബസ്റ്റാന്റല്ല.

ചെയർമാൻ എന്ന നിലയിൽ ഷാജു തുരുത്തൻ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികൾക്കും പിന്തുണ നൽകുമെന്നും ആടിനെ പട്ടിയാക്കാൻ നോക്കിയാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ തങ്ങളെ കിട്ടില്ലെന്നും പ്രതിപക്ഷ കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കയാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version