Kerala
ഹേമാ കമ്മീഷനും;ബംഗാളി നടി ശ്രീലേഖ മിത്രയും സൃഷ്ട്ടിച്ച ഭൂകമ്പത്തിനൊടുവിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവച്ച് രഞ്ജിത്ത്
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവച്ച് രഞ്ജിത്ത്. രാജിക്കത്ത് സര്‍ക്കാരിന് കൈമാറി.രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്.
രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെതിരെ കേസ് എടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.ച്ച് രഞ്ജിത്ത്. രാജിക്കത്ത് സര്‍ക്കാരിന് കൈമാറി.രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്.
രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെതിരെ കേസ് എടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.