Kerala

കുടക്കച്ചിറ ഗ്രാമത്തിൽ മൂന്ന് പാറമട:അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥർ വാദിയാരെന്ന് അന്വേഷിക്കാതെ പാറമടക്കാരെ കാണുവാനായി പോകുന്നെന്ന് കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മഠത്തിപ്പറമ്പിൽ

Posted on

കോട്ടയം :പാലാ :പാറമടയ്ക്കെതിരെ പരാതി കൊടുത്തപ്പോൾ അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥർ വാദിയായുള്ള നാട്ടുകാരെ കാണാതെ പാറമടക്കാരെ തേടി പോവുന്നു.പ്രകമ്പനം അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർ കുറഞ്ഞ പക്ഷം ഷൂ എങ്കിലും ഊരി  വയ്‌ക്കേണ്ടേ ചോദിക്കുന്നത് കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ തോമസ് മഠത്തിപ്പറമ്പിലാണ്.ഫാദറിന്റെ പരാതി എല്ലാവരും നിശബ്ദതയുടെ കേട്ട് കൊണ്ടിരുന്നപ്പോൾ ഫാദർ തുടർന്ന് പറഞ്ഞു ശബ്ദ ശല്യം മൂലം വിദ്യാർഥികൾ ഭയപ്പെടുന്നെന്ന്  പരാതി കൊടുത്തപ്പോൾ പാറമട മാഫിയാ കൃത്യം ഒരു മണിക്ക് പൊട്ടിക്കുവാൻ തുടങ്ങി .അതുപോലെ കൃത്യം നാലുമണിക്കും പൊട്ടിക്കും കുടക്കച്ചിറയിലാകെ ഭീതിദമായ സ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്ന്  അച്ചൻ പറഞ്ഞപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം എല്ലാവര്ക്കും പിടികിട്ടി .

അച്ഛന് പിന്തുണയുമായി ബ്ലോക്ക് പ്രസിഡണ്ട് റാണി ജോസും;ജോർജ് പുളിങ്കാടും ;ജോയി കളരിക്കലുമെത്തി.ഈ ചെറിയ ഗ്രാമത്തിൽ നിന്നും തന്നെ ഒരു ജില്ലയ്ക്കാവശ്യമായ പാറ പൊട്ടിക്കണമെന്നു പറയുമ്പോൾ ജനങ്ങൾ ഇവിടം വിട്ടു എങ്ങോട്ടുപോകും എന്ന് ജോർജ് പുളിങ്കാട് ചോദിച്ചു.വയനാട്ടിൽ ഉരുൾപൊട്ടിയപ്പോൾ ഒരു ജനപ്രതിനിധിയും മരിച്ചിട്ടില്ല എല്ലാവരും സാധാരണക്കാരാണ് മരിച്ചത് അത് എല്ലാവരും ഓർക്കണം കുടക്കച്ചിറ പാറമടക്കെതിരെ ആദ്യം മുതൽ രംഗത്ത് വന്ന ജോയി കളരിക്കൽ ആർ ഡി ഒ യോട് പറഞ്ഞു.

തന്റെ സാന്നിധ്യം അടിവരയിട്ട് ബോധിപ്പിച്ചിട്ടു തന്നെ പോകുന്ന സിപിഐ പ്രതിനിധി  എം ജി ശേഖരൻ രോക്ഷത്തോടെയാണ് കാട്ടുപന്നിശല്യ പ്രശ്നം ഉന്നയിച്ചത്.പൂഞ്ഞാറിലൊക്കെ ജനങ്ങൾ കൃഷി ചെയ്യാതെയായി.എല്ലാവരും സ്ഥലം വിടുകയാണ്  നൂറു കണക്കിന് ഏക്കറാണ് പന്നികൾ മൂലം കൃഷി ചെയ്യാതെ തരിശു കിടക്കുന്നത്‌  , സർക്കാർ കർശനമായി നിയമം പാസ്സാക്കി കർഷകരെ രക്ഷിക്കണം എന്ന് രോക്ഷത്തോടെ ശേഖർജി ചൂണ്ടി കാട്ടി.എന്നാൽ തെരെഞ്ഞെടുപ്പിനു ശേഷം ഒരു പന്നിയെ പോലും വെടിവച്ച് കൊന്നിട്ടില്ലെന്ന് വനം വകുപ്പിന്റെ ഉദ്യോഗസ്ഥൻ ആർ ഡി ഒ യുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു .

എല്ലാ പ്രശ്നത്തിനും തന്റെ അഭിപ്രായങ്ങൾ ശേഖരൻ  പറഞ്ഞപ്പോൾ ;എല്ലാ പ്രശ്നത്തിനും നിങ്ങൾ ചുവട് പിടിക്കേണ്ടെന്നു ഷാജു തുരുത്തൻ പറഞ്ഞു.ഉടനെ ശേഖർജി ചാടിയെണീറ്റ് ഞാൻ എല്ലാ പ്രശ്നത്തിനും അഭിപ്രായം പറയും എന്റെ പാർട്ടിയുടെ പ്രതിനിധിയാണ്  ഞാൻ എന്ന് പറഞ്ഞു .പൊങ്ങല്യത്തിന് അമ്പതിനായിരമേ വില കിട്ടൂ ;അപ്പോളാണ് പൊങ്ങല്യത്തിന് വനം വകുപ്പ് മൂന്ന് ലക്ഷം വിലയിട്ടത് ,ഇപ്പോൾ തടി ലേലം കൊള്ളാൻ ആരും വരില്ലാത്ത അവസ്ഥയിലുമായി എന്ന് ഷാജു തുരുത്തൻ പറഞ്ഞു .ഉടനെ ശേഖരൻ  ചാടിയെണീറ്റു പറഞ്ഞു പച്ച മരത്തിന് ചന്ദനത്തിന്റെ വിലയിട്ടാൽ എങ്ങനെയാ കച്ചവടം നടക്കുന്നത്.കത്തീഡ്രൽ പള്ളി ശവക്കോട്ട ഭാഗത്തെ ഇരു സൈഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കുമെന്നു ഷാജു തുരുത്തൻ സഭയെ അറിയിച്ചു .

മീനച്ചിൽ താലൂക്കിലെ അനധികൃത പാറമടകളും മണ്ണെടുപ്പും കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമതിയംഗങ്ങൾ യോഗത്തിൽ  ആവശ്യപ്പെട്ടു. 28 വില്ലേജുകളിലെയും അനധികൃത ഖനനം നിർത്തിവയ്പ്പിച്ച് നടപടി സ്വീകരിക്കും ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലെ പാല മുതൽ ഈ രാറ്റുപേട്ട വരെ ഭാഗത്ത് റോഡിൻ്റെ ‘ 2005 ൽ വീതി കൂട്ടുന്നതിന് പി.ഡബ്ലൂ ഡി. ഏറ്റെടുത്ത സ്ഥലം കൈവശപ്പെടുത്തി പൂർണ്ണ മായും കല്ലിട്ടു തിരിക്കുകയും തുടർന്നു വിതി കൂട്ടാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .

പാലാ ഗവ: ആശുപത്രിയിൽ ഡിജിറ്റൽ എക്റേ യൂണിറ്റ് സ്കാനിംഗ് സംവിധാനം എന്നിവ തുടങ്ങുന്നതിനു നടപടി സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് മുഖേന ഡിഎംഒയോടെ അവശ്യപ്പെടും’ ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണംത്തിന് ആശുപത്രിയുടെ സ്ഥലം അതിരു തിരിച്ച് നല്കാൻ താലൂക്ക് സർവ്വേ വിഭാഗത്തിനോട് ആവശ്യപ്പെട്ടു. ആശുപത്രി കെട്ടിടത്തോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞത് സംരക്ഷണ ഭിത്തി ‘ കെട്ടുന്നതിന് 21 ലക്ഷം രൂപയുടെ ‘ എസ്റ്റിമേറ്റ് എടുത്തതായി മുൻസിപ്പൽ സെക്രട്ടറിയോഗത്തിൽ അറിയിച്ചു.ഈരാറ്റുപേട്ട – വാഗമൺ റൂട്ടിലെയും പാല’ ചേർപ്പുങ്കൽ പള്ളി കിടങ്ങൂ പാദുവ റൂട്ടിലെയും നിർത്തിലാക്കിയ കെ.എസ്. ആർ.ടി. സി ബസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാൻ പാലാ ഈരാറ്റുപേട്ട എ.റ്റി. ഒ യോട് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധുഷ്യത വഹിച്ചു. പാലാ ആർ. ഡി. ഒ. കെ.പി ദീപ , ജോസുകുട്ടി പൂവേലി; ആൻ്റണി ഞാവള്ളി; ഔസേപ്പച്ചൻ ഓടയ്ക്കൽ, ജോയി കളരിക്കൽ;ജോർജ് പുളിങ്കാട്(കെസിജെ);വേണു വേങ്ങയ്ക്കൽ(കെസിബി)എം ജി ശേഖരൻ (സിപിഐ)  പഞ്ചായത്തു പ്രസിഡൻ്റുമാർ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version