Kerala
വൈക്കം എസ്എച്ച് ഒ യെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വൈക്കം സി കെ ആശ എംഎൽഎ
വൈക്കം: വൈക്കം എസ്എച്ച് ഒ യെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎൽഎ.പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും സി കെ ആശ പറഞ്ഞു.
വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും;എ ഐ ടി യു സി നേതാക്കളോടും ; എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.നഗരസഭാ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാനെത്തിയ സിപിഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇതറിഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിയ എം എൽ എ എസ് എഛ് ഒ ഉടൻ പോലീസ് സ്റ്റേഷനിൽ ഏതാണ് നിർദ്ദേശനല്കി.എന്നാൽ എസ് എച്ച് ഒ വരാൻ കൂട്ടാക്കിയില്ല .അവൾ അവിടെ നിൽക്കട്ടെയെന്ന് പറഞ്ഞതായി താൻ അറിഞ്ഞെന്നും സി കെ ആശ പറഞ്ഞു .എന്നാൽ ഡി വൈ എസ് പി മാന്യമായാണ് പ്രതികരിച്ചതെന്നും സി കെ ആശാ പറഞ്ഞു .
യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇന്നലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടത്തിയത്. ഇതിനെ എതിർത്ത എഐടിയുസി നേതാക്കളോട് പൊലീസ് മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തിയത്.മാർച്ചിലും ധർണ്ണയിലും നൂറു കണക്കിന് എ ഐ ടി യു സി പ്രവർത്തകർ പങ്കെടുത്തു.വൈക്കം സി ഐ ക്കെതിരെ എസ് പി തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .