Kerala

വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ ഡോർ തട്ടി ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

Posted on

ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോർ തട്ടി ​ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു.

മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ​അപകടം.കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഗൗരിയെ സ്കൂളിൽ കൊണ്ടാക്കുവാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version