Kerala

മൂന്നിലവിലെ രാഷ്ട്രീയ മാറ്റം: പിതൃത്വം യു.ഡി.എഫിനോ? ഡി.എൻ.എ തെളിയിക്കേണ്ടതുണ്ട്: കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ

Posted on

കോട്ടയം :മൂന്നിലവ് :മൂന്നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പാലാ വിട്ട് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .മൂന്നിലവിൽ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി വിജയിച്ച ചാർളി ഐസക്ക് ഇടക്കാലത്ത് മാണി ഗ്രൂപ്പിലേക്ക് കാല് മാറുകയും ;പിന്നീട് പ്രസിഡണ്ട് തെരെഞ്ഞെടുപ്പായപ്പോൾ തിരിച്ചു യു  ഡി എഫിൽ എത്തി ചേർന്ന് യു  ഡി എഫ് സ്ഥാനാർത്ഥിയായി പ്രസിഡണ്ട് ആവുകയും ചെയ്തിരുന്നു.

താൻ പ്രസിഡണ്ട് ആയതിന്റെ  പിതൃത്വം യു  ഡി എഫിനാണ് എൽ ഡി എഫിലെ വ്യക്തികളോ ;സംഘടനകളോ ഇതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടെന്ന് പ്രസിഡണ്ട് ചാർളി ഐസക്  വ്യക്തമാക്കിയ സാഹചര്യത്തിലാണ് യു  ഡി എഫ് നേതാക്കൾ കോട്ടയം മീഡിയയോട് മനസ്സ് തുറന്നത്.ജോസഫ് ഗ്രൂപ്പിന്റെ മൂന്നംഗങ്ങൾക്ക് തങ്ങൾ നേരിട്ട് വീട്ടിൽ ചെന്നും;സ്പീഡ് പോസ്റ്റിലും വിപ്പ്  അറിയിച്ചതാണെന്നും അതിന്റെ വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും കേരളാ കോൺഗ്രസ് (ജെ) മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ജോയിച്ചൻ കുന്നക്കാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു .

ഇതിൽ ഷാന്റിമോൾ സാം വാർഡിൽ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്.അവരെ വിജയിപ്പിക്കുന്നതിനും;മറ്റും പാർട്ടി പ്രവർത്തകർ അഹോരാത്രം കഷ്ട്ടപ്പെട്ടിട്ടുണ്ട് .അത് മറന്നു കൊണ്ടാണ് അവർ പാർട്ടിയുടെ വിപ്പ് ലംഘിച്ച് ചാർളി ഐസക്കിനെ പിന്തുണച്ചത് ഇത് പാർട്ടിയുടെ സമ്മതമോ അറിവോ ഇല്ലാതെയുള്ള നടപടിയാണെന്നും .പാർട്ടിയുടെ അനുമതി കിട്ടിയാൽ ഉടൻ തന്നെ ഇവരെ രണ്ടു പേരെയും അയോഗ്യരാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും മണ്ഡലം പ്രസിഡണ്ട് ജോയിച്ചൻ കുന്നക്കാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു .അപ്പന് അസുഖമായതിനാലാണ് താൻ പ്രസിഡണ്ട് സ്ഥാനാര്ഥിത്വത്തിൽ  നിന്നും ഒഴിവായതെന്ന  ഷാന്റിമോളുടെ വാദം ന്യായത്തിനു വേണ്ടിയുള്ള “ഞായം” പറച്ചിൽ മാത്രമാണെന്നും;തെരെഞ്ഞെടുപ്പ് കാലത്ത് തന്നെ അപ്പൻ അസുഖ ബാധിതനായിരുന്നെന്നും കേരളാ കോൺഗ്രസ്  കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ മറ്റൊരു അംഗമായ മായ അലക്സ് പാർട്ടി നിലപാടിനൊപ്പമായിരുന്നെന്നും ;ഷാന്റിമോൾ കാലുവാരിയ വിവരം ഫോണിൽ അറിയിച്ചപ്പോൾ എന്നാൽ വോട്ട് ബഹിഷ്‌ക്കരിക്കാനാണ് പാർട്ടി പറഞ്ഞതെന്നും ;എൽ ഡി എഫ് സ്ഥാനാർത്ഥിയെ നിർത്താഞ്ഞതിനാലുണ്ടായ ആശയ കുഴപ്പത്തിലാണ് ഇറങ്ങി പോരാത്തതെന്ന്  തങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ;മറ്റ് രണ്ടംഗങ്ങളെ അയോഗ്യരാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും;യു  ഡി എഫിനാണ് തന്റെ പ്രസിഡണ്ട് സ്ഥാനത്തിന് ഉത്തരവാദിത്വമെന്നു പറയുമ്പോൾ കേരളാ കോൺഗ്രസിന്റെ തലയിൽ ആ ഉത്തരവാദിത്വം കെട്ടി വയ്‌ക്കേണ്ടതില്ലെന്നും ജോയിച്ചൻ കുന്നക്കാട്ട് കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.

അതേസമയം കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റും ;യു  ഡി എഫ് ചെയർമാനുമായ പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ പറഞ്ഞത് .കോൺഗ്രസ് ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിന്റെ ഷാന്റിമോൾ സാമിന്‌ വോട്ടു ചെയ്യണമെന്നുള്ള  വിപ്പ് താൻ മുൻകൈ എടുത്ത് എല്ലാ മെമ്പര്മാരുടെയും വീട്ടിൽ കൊണ്ട് ചെന്ന് കൊടുക്കുകയും ;വീടിന്റെ ഭിത്തിയിൽ ഒട്ടിക്കുകയും ചെയ്‌തെന്നും ,അതിന്റെ വീഡിയോ തങ്ങളുടെ പക്കൽ ഉണ്ടെന്നുമാണ് കോട്ടയം മീഡിയയോട് പറഞ്ഞത് .കോൺഗ്രസിന്റെ അഞ്ച് മെമ്പർമാരും വിപ്പ് കൈപ്പറ്റാൻ വിസമ്മതിക്കുകയാണുണ്ടായത്.മുൻ പ്രസിഡണ്ട് പി എൽ ജോസഫ് പറഞ്ഞിട്ടാണ് തങ്ങൾ വിപ്പ് സ്വീകരിക്കാത്തതെന്നു പറഞ്ഞതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ട്.അവസാനം ഈ പറയുന്ന പി എൽ ജോസഫിനും തങ്ങൾ വീട്ടിൽ ചെന്ന് വിപ്പ് നല്കുകയാണുണ്ടായത്.

ഇതിനിടയിൽ എൽ ഡി എഫിലെ ഇടഞ്ഞു നിൽക്കുന്ന ഇത്തമ്മ മാത്യുവിനെയും ;ചാർലിയെയും കൂട്ടി ഇത്തമ്മയെ പ്രസിഡണ്ട് ആക്കുവാൻ ഒരു നീക്കം  മുൻ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ആരോപണമുണ്ട് .ജോസഫ് ഗ്രൂപ്പിന് പ്രസിഡണ്ട് സ്ഥാനം നൽകാമെന്ന് നേരത്തെ ധാരണയുള്ളതാണ് അതിനെ കാറ്റിൽ പറത്തി ഇത്തമ്മയെ പ്രസിഡണ്ട് ആകുവാനുള്ള കുല്സിത ശ്രമം കോൺഗ്രസ് പാർട്ടി അറിഞ്ഞു കൊണ്ടല്ല നടന്നിട്ടുള്ളത് .അതിനൊന്നും ആരുടേയും അംഗീകാരവുമില്ല.ആരും സൂപ്പർ ഡി സി സി പ്രസിഡണ്ട് കളിക്കേണ്ടെന്നും പയസ് തോമസ് പറഞ്ഞു .

താൻ  പ്രസിഡണ്ട് ആയതിന്റെ പിതൃത്വം യു  ഡി എഫിനാണെന്നു ആണയിടുന്ന ചാർളി ഐസക്ക് പിതൃത്വത്തിന്റെ ഡി എൻ എ പരിശോധനാ ഫലവും കൂടി കാണിക്കേണ്ടതുണ്ടെന്നു മണ്ഡലം പ്രസിഡണ്ട് പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ കോട്ടയം മീഡിയയോട് പറഞ്ഞു .ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പൂർണ്ണമായി അംഗീകരിക്കുന്നവർക്കു മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂവെന്നും പയസ് തോമസ് കോട്ടയം മീഡിയയോട് പറഞ്ഞു.പാർട്ടിയുടെ വിപ്പ് ലംഘിച്ച അഞ്ച് അംഗങ്ങളെയും അയോഗ്യരാക്കണമെന്ന കാണിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി  നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രസ്ഥാനമെന്നും പയസ് തോമസ് കൂട്ടിച്ചേർത്തു .

പയസ് തോമസ് ചൊവ്വാറ്റുകുന്നേലിനോടൊപ്പം  (യു ഡി എഫ് മൂന്നിലവ് മണ്ഡലം ചെയർമാൻ) ഷിബു മുണ്ടനാട്ട്,ജോണി ഇട്ടിയ വിര ,ബെന്നി മറ്റം, ജോയിച്ചൻ കുന്നക്കാട്ട് (യു  ഡി എഫ് കൺവീനർ) ജോബി നമ്പുടാകം , ടോമിച്ചൻ കുരിശുങ്കൽ പറമ്പിൽ ,ജസ്റ്റിൻ തേൻ കല്ലുങ്കൽ ,തങ്കച്ചൻ മണിക്കത്താകുന്നേൽ ,ബിനോയി കപ്പിയിങ്കൽ ,സജീവൻ ഗോപാലൻ ,ബെന്നി വരിക്കപ്ളാക്കൽ, സോജൻ കാപ്പിൽ ,കുട്ടിച്ചൻ  കപ്പിയാങ്കൽ ,സിബി ജോൺ കുരിശിങ്കൽ പറമ്പിൽ ; കറിയാച്ചൻ വില്ലന്താനം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version