Kerala

മരിയ സദനം കേഴുന്നു…ഞങ്ങൾ നിലനിൽപ്പിനായി കേഴുന്നു …മരിയ സദനത്തിന്റെ കണ്ണീരൊപ്പാൻ നാളെ രണ്ട് മണിക്ക് അഭ്യുദയ കാംഷികളുടെ യോഗം വിളിച്ചിരിക്കുന്നു താങ്കളും പങ്കെടുക്കുക,അശരണരുടെ കണ്ണീരൊപ്പാൻ

Posted on

കോട്ടയം :പാലാ :ഏറെ കാലമായി മരിയ സദനം ഡയറക്റ്റർ സന്തോഷ് പറയുന്ന കാര്യമാണ് ഞാൻ എങ്ങനെ മുന്നോട്ടു പോകും ;ഞാനെന്തു ചെയ്യും .കേരളത്തിലെ പോലീസും ;പൊതു പ്രവർത്തകരും എല്ലാം അനാഥരായവരെ സംരക്ഷിക്കാൻ ഇപ്പോൾ കണ്ടെത്തുന്നയിടം പാലായിലുള്ള മാനസീക രോഗി പരിപാലന പുനരധിവാസ കേന്ദ്രമായ മരിയ സദനത്തെയാണ്.അനാഥരുടെയെണ്ണം പെരുകുമ്പോൾ സന്തോഷ് പറയുന്നു ഞാനെങ്ങനെ ഈ മക്കളെയുമായി മുന്നോട്ടു പോകും .ഞാനിവരെ തെരുവിലേക്ക് ഇറക്കി വിടണമോ ,,?

ഒരു ദിവസം ഭക്ഷണത്തിനും മരുന്നിനുമായി ഏകദേശം ഒരു ലക്ഷത്തോളം രൂപാ ചിലവാകുന്നു .മരുന്ന് കടയിലും ;പല ചരക്കു കടയിലും കടം വാങ്ങി മടുത്തു .ഞാൻ മടുത്തു ..ഇനി ഞാൻ എന്ത് ചെയ്യും..ഈയടുത്തകാലത്തായി പാലായിൽ നിന്നും സ്ഥലം മാറി പോയ ജയിൽ സൂപ്രണ്ടിന് യാത്ര അയപ്പ് നൽകിയ യോഗത്തിലും മരിയ സദനം ഡയറക്ടർ സന്തോഷ് ഇങ്ങനെ പറഞ്ഞപ്പോൾ കടനാട്‌ മുൻ പഞ്ചായത്ത് പ്രസിഡന്റായ ഉഷാ രാജുവും മരിയ സാധനത്തിന്റെ കടത്തെ കുറിച്ച് ആശങ്കപ്പെട്ടു.സർക്കാർ ഇതൊന്നും കാണുന്നില്ലേ ആർക്കറിയാം ഗദ്ഗദത്തോടെ അവർ പറഞ്ഞപ്പോൾ മരിയ സദനത്തിന്റെ ഭാവി എന്താകുമെന്നുള്ള പൊതു സമൂഹത്തിന്റെ ആശങ്കയാണ് അവിടെ ഉഷാ രാജുവിലൂടെ തെളിഞ്ഞു കണ്ടത്.

ഈയടുത്ത് 82 വയസ്സുള്ള മുത്തച്ഛനെ മദ്യ ലഹരിയിൽ പേരക്കുട്ടി തല്ലി അവശനാക്കി.കേസായപ്പോൾ പോലീസ് കണ്ട ഏക മാർഗം ആ അച്ഛനെ മരിയ സദനത്തിൽ പാർപ്പിക്കുക എന്നതായിരുന്നു .അങ്ങനെ ഇല്ലായ്മയിലും വല്ലായ്മയിലും ഓരോരോ അന്തേവാസിയും വന്നു ചേർന്ന് എണ്ണം പെരുകി.ഇപ്പോൾ സർക്കാർ തല ഉദ്യോഗസ്ഥർ വന്ന് തിട്ടൂരവും പുറപ്പെടുവിച്ചപ്പോൾ സന്തോഷ് മരിയ സദനം എപ്പോഴും പറയുന്ന വാക്കുകൾ വീണ്ടു ആവർത്തിക്കപ്പെടുന്നു .ഈ മക്കളെയുമായി ഞാൻ എങ്ങോട്ടു പോകും . ഇവരെ ഞാൻ തെരുവിലേക്ക് ഇറക്കി വിടണമോ ..?ചോദ്യം ഈ സമൂഹത്തോടാണ്.കരുണ വറ്റാത്തവർ അതിനുള്ള മറുപടി നൽകുമെന്നാണ് സന്തോഷിന്റേയും ;മരിയ സദനം മക്കളുടെയും പ്രതീക്ഷ .നാളെ രണ്ടു മണിക്ക് ചേരുന്ന നന്മ കൂട്ടത്തിൽ താങ്കളും പങ്കെടുക്കുക

സന്തോഷ് മരിയ സദനം ഡയറക്ടർ:

996140 4568

പ്രിയമുള്ളവരെ,
നമ്മുടെ പാലാ മരിയ സദനത്തിലെ 26 വർഷത്തെ ചരിത്രവും ഇപ്പോഴത്തെ അവസ്ഥയും നേട്ടങ്ങളും…. കോട്ടങ്ങളും…. നിങ്ങളേവർക്കും അറിവുള്ളതാണല്ലൊ? എന്നാൽ 19/8/2024 ൽ ഒരു SJD Asst Director താഴെ കാണുന്ന കുറിപ്പ് മരിയസദനം ഇൻസ്പെക്ഷൻ ബുക്കിൽ എഴുതിട്ടു പോയി. ഈ കുറിപ്പ് താഴെ കുറിക്കുന്നു :- 19/8/24.
-> *സ്ഥാപനം സന്ദർശിച്ചു
→ നിലവിൽ താമസിച്ചുവരുന്നവരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്
-> സ്ഥാപനത്തിലെ താമസക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ നിലവിലെ എണ്ണം ക്രമീകരിക്കേണ്ടതുണ്ട്
← 8 Home Again projects ആരംഭിച്ചിട്ടുണ്ട് ആയതിനാൽ registration എടുക്കേണ്ടതുണ്
→ സ്ഥാപനവും പരിസരവും കൂടുതൽ വൃത്തിയായി സൂക്ഷിക്കേസതുണ്ട്
-> DMHP വഴിയുള്ള സേവനത്തിൻ്റെ ലഭ്യത പരിശോധിക്കേണ്ടതുണ്ട്
Asst *Director – SJD ഈ സാഹചര്യത്തിൽ നമ്മുടെ പാലാ മരിയസദനത്തെ സ്നേഹിക്കുന്ന വർഗ്ഗ,വർണ്ണ, ജാതി, മത, രാഷ്ട്രീയ ,സാമൂഹിക,ചിന്തകൾക്ക് അതീതമായി എല്ലാവരും സ്ഥിതിഗതികൾ വിലയിരുത്തേണ്ടത് മരിയസദനത്തിലെ 550 ഓളം വരുന്ന സഹോദരങ്ങളുടെ നല്ല നാളെയ്ക്കു വേണ്ടി വളരെ …. വളരെ …. അത്യാവശ്യമാണ് എല്ലാ പ്രിയപ്പെട്ടവരും 21/8/24 ബുധൻ ഉച്ചകഴിഞ്ഞ് 2 മണിക്ക് മരിയ സദനത്തിൽ ഒത്തുചേരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു, പ്രാർത്ഥനയോടെ, സന്തോഷ് മരിയ സദനം.
മരിയ സദനം കേഴുന്നു…ഞങ്ങൾ നിലനിൽപ്പിനായി കേഴുന്നു …മരിയ സദനത്തിന്റെ കണ്ണീരൊപ്പാൻ നാളെ രണ്ട് മണിക്ക് അഭ്യുദയ കാംഷികളുടെ യോഗം വിളിച്ചിരിക്കുന്നു താങ്കളും പങ്കെടുക്കുക,അശരണരുടെ കണ്ണീരൊപ്പാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version