India

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിറകിലേക്ക് പോകാനുള്ള പ്രധാനകാരണം പ്രാദേശിക പാര്‍ട്ടികളുടെ കരുത്ത്:ഡി എം കെ കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള പ്രാദേശിക പാർട്ടി കേരളാ കോൺഗ്രസെന്ന് ജോസ് കെ മാണി

Posted on

തളിപ്പറമ്പ്: ദേശീയതലത്തില്‍ കൊണ്ടുവരുന്ന പല നിയമങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും, പല നിയമങ്ങളും ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ളതാണെന്നും കേരളാ കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്(എം)കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം തളിപ്പറമ്പ് റാമിസ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിറകിലേക്ക് പോകാനുള്ള പ്രധാനകാരണം പ്രാദേശിക പാര്‍ട്ടികളുടെ കരുത്താണെന്നും, ഇന്ത്യയില്‍ ഡി.എം.കെ. കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ള പ്രാദേശികപാര്‍ട്ടി ഒക്ടോബര്‍ 9 ന് 60-ാം പിറന്നാളാഘോഷിക്കുന്ന കേരളാ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് കര്‍ഷകരാണെന്നും അഖിലേന്ത്യാതലത്തില്‍ വനകവചം 26 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 54 ശതമാനമാണെന്നും, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണം കര്‍ഷകരാണെന്ന് പ്രചരിപ്പിക്കാന്‍ ചില പരിസ്ഥിതി സംഘടനകള്‍ ശ്രമിക്കുന്നത് ദുരുപദിഷ്ടമാണെന്നും ജോസ് കെ.മാണി പറഞ്ഞു. വന്യജീവികളുടെ ആക്രമം തടയാന്‍ വനസംരക്ഷണനിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന.സെക്രട്ടെറി ഡോ.സ്റ്റീഫന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചുമതലയുള്ള ജന.സെക്രട്ടെറി അഡ്വ.മുഹമ്മദ് ഇഖ്ബാല്‍, ഹൈപ്പവര്‍ കമ്മറ്റി അംഗങ്ങളായ ജോയിസ് പുത്തന്‍പുര, അഡ്വ.മാത്യു കുന്നപ്പള്ളി, സംസ്ഥാന ജന.സെക്രട്ടെറി സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, തോമസ് മാലത്ത്, ബിനുമണ്ഡപം, വി.വി.സേവി, സി.ജെ.ജോണ്‍, മാത്യു പുളിക്കക്കുന്നേല്‍, മാത്യു കാരിത്താങ്കല്‍, ജയിംസ് മരുതാനിക്കാട്ട്, ഡെന്നി കാവാലം, വിപിന്‍തോമസ്, ബിജു പുതുക്കള്ളി, ഡോ.ജോസഫ് തോമസ്, വര്‍ക്കി വട്ടപ്പാറ, അമല്‍ കൊന്നക്കല്‍, എബിന്‍ കൂമ്പുക്കല്‍, ജയ്‌സണ്‍ ജീരകശേരി, നോബിന്‍സ് ചെരിപ്പുറം, എ.കെ.രാജു, ഏലമ്മ ഇലവുങ്കല്‍, ടോംസ് പനക്കപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version