Kerala

കാപ്പന്റെ ഇടപെടീൽ ഫലം കണ്ടു , വിളക്കുംമരുത് ജങ്ഷനിൽ വേഗത നിയന്ത്രിക്കാനുള്ള സ്ട്രിപ്പെറുകൾ സ്ഥാപിച്ചു

Posted on

 

പാലാ: വിളക്കും മരുത് ജംഗ്ഷനിൽ ഇനി അപകടങ്ങൾ കുറയും, സ്ഥലം എം.എൽ.എ മാണി സി കാപ്പൻ്റെ കരുതലിലാണ് വിളക്കും മരുത് ജംഗ്ഷനിൽ സ്ടിപ്പറുകൾ ഇപ്പോൾ സ്ഥാപിച്ചത്.

വാഹനങ്ങളുടെ അമിത വേഗം മൂലം അപകടങ്ങൾ നിത്യ സംഭവമായപ്പോൾ വ്യാപാരികളും ,നാട്ടുകാരും അമിതവേഗം കുറക്കാൻ വേണ്ടി സ്ട്രിപ്പെറുകൾ സ്ഥാപിക്കാനുള്ള അപേക്ഷകൾ പലയിടത്തും നൽകി.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിസ്സഹായത വെളിപ്പെടുത്തിയപ്പോഴാണ് മാണി സി കാപ്പൻ എം. എൽ.എ യോട് നാട്ടുകാർ നാടിൻ്റെ വിഷമം അറിയിച്ചത്. അദ്ദേഹം ഉടനെ തന്നെ താലൂക്ക് സഭയിൽ ഈ പ്രശ്നം ഉന്നയിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഇന്ന് രാവിലെ തന്നെ സ്ട്രിപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വിളക്കും മരുത് ജംഗ്ഷനിൽ ആരംഭിച്ചപ്പോൾ മാണി സി കാപ്പന് നന്ദി പറയുകയാണ് നാട്ടുകാരൊന്നടങ്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version