Kerala

പൈകയിലെ വ്യാപാരോത്സവം തുടങ്ങി;പ്രതിഷേധവുമായി ഒരു വിഭാഗം വ്യാപാരികൾ വിട്ടു നിന്നു :വ്യാപാരം കുരുവിക്കൂടും ഉത്സവം പൈകയിലും  മാത്രമാവുമെന്ന് വിമത വ്യാപാരികൾ

Posted on

പാലാ :പൈക :വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് വ്യാപാരോത്സവം തുടങ്ങൊയി .ഏറെ വിലക്കിഴിവ് ഏർപ്പെടുത്തിയതാണ് വ്യാപാരികൾ ഈ വ്യാപാരോത്സവം നടത്തുന്നത്.ചിങ്ങത്തിൽ അത് വഴി കൂടുതൽ വ്യാപാരമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.എന്നാൽ ഈ വ്യാപാരോത്സവുമായി ഒരു വിഭാഗം വ്യാപാരികൾ വിട്ടു നിൽക്കുന്നത് പൈക വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അന്ത ചിദ്രം ഉണ്ടഫാക്കിയിരിക്കുകയാണ് .

എല്ലാ വർഷവും നടത്തുന്ന വ്യാപാരോത്സവത്തിൽ പൈകയിലെയും ;ഇടമാറ്റത്തെയും വ്യാപാരികൾ ചേർന്നാണ് നടത്തുന്നത്.എന്നാൽ ഇപ്രാവശ്യം വ്യാപാരോത്സവം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം പട്ടികയിലെ ഒരു വിഭാഗം കടക്കാർ ചേർന്ന് മഞ്ചക്കുഴിയിലെയും ;കുരുവിക്കൂട്ടിലേയും വ്യാപാരികൾ പ്രസ്തുത വ്യാപാരോത്സവത്തിൽ ഏകപക്ഷീയമായി ചേർക്കുകയായിരുന്നു.

സംഘടനയിൽ ചർച്ച ചെയ്യാതെ ഏകാധിപത്യപരമായി കൈക്കൊണ്ടിട്ടില്ല തീരുമാനത്തെ അംഗീകരിക്കില്ലെന്നാണ് പൈക വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം പറയുന്നത് . ഇവർ ഉദ്‌ഘാടന ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു .എന്നാൽ നാലോ അഞ്ചോ വ്യാപാരികൾ മാത്രമാണ് വിട്ടു നിൽക്കുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഔദ്യോഗിക വിഭാഗം ആക്ഷേപിച്ചത് വിമത വിഭാഗത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് .

എല്ലാ വീടുകളിലും വാഹനം ഉള്ളപ്പോൾ ഏറ്റവും ആധുനിക രീതിയിൽ കാർ പാർക്കിങ് സൗകര്യത്തോടെയാണ് മഞ്ചക്കുഴിയിലെയും ;കുരുവിക്കൂട്ടിലേയും വ്യാപാര സ്ഥാപനങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത് .അപ്പോൾ വ്യാപാരോത്സവം നടന്നാൽ ഉപഭോക്താക്കൾ കാർ പാർക്കിങ് സൗകര്യമുള്ള ഇവിടങ്ങളിലേക്കു തിരിയുകയും ;പഴ സൗകര്യമുള്ള പൈകയിലെ വ്യാപാരികളെ  ഉപേക്ഷിക്കുകയും ചെയ്യുമെന്നാണ്  വിമത വിഭാഗം പറയുന്നത്.എന്നാൽ കൂടുതൽ വിലക്കുറവുള്ള കടകൾ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുമെന്നും പഴമ പറഞ്ഞിരുന്നത് വ്യാപാരം നടക്കില്ലെന്നുമാണ് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടത് .

ഏതായാലും വിമത വിഭാഗം വ്യാപാരികൾ സമാന ചിന്താ ഗതിയുള്ള വ്യാപാരി സംഘടനകളുടെ ഭാരവാഹികളുമായി  ഇതിനകം ഒരു വട്ടം ചർച്ച നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version