Kerala
ഒളിമ്പിക്‌സിൽ നാല് സ്വർണ്ണം നേടി ഫ്രാൻസിന്റെ ലിയോ മർഷം., ഇതിൽ രണ്ടു സ്വർണമെഡലുകൾ വന്നത് വെറും രണ്ടുമണിക്കൂറിന്റെ ഇടവേളയിൽ
പാരിസ് ഒളിംപിക്‌സിൽ നാലുസ്വർണവും നാല് ഒളിംപിക് റെക്കോഡുകളുമായി ഫ്രാൻസിന്റെ ലിയോ മർഷം. ഇതിൽ രണ്ടു സ്വർണമെഡലുകൾ വന്നത് വെറും രണ്ടുമണിക്കൂറിന്റെ ഇടവേളയിൽ. പുരുഷന്മാരുടെ 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്ക്, 200 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ, 400 മീറ്റർ വ്യക്തിഗ മെഡ്‌ലെ എന്നിവയിലാണ് സ്വർണവും ഒളിംപിക് റെക്കോഡുകളും നേടിയത്. 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ലോകറെക്കോഡിന് തൊട്ടടുത്തുവരെ നീന്തിയെത്തി. ഇനി 4X100 മെഡ്‌ലെ റിലെ മത്സരംകൂടി ബാക്കിയുണ്ട്.
ഒളിംപിക്‌സിൽ 1976 ന് ശേഷം ഒരു ദിവസം രണ്ടു സ്വർണം നേടുന്ന ആദ്യനീന്തൽത്താരമാണ് മർഷം. ഹംഗറിയിലെ ബുഡാപ്പെസ്റ്റിൽ 2022 ൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്റർ മെഡ്‌ലെ, 400 മീറ്റർ മെഡ്‌ലെ എന്നിവയിൽ സ്വർണവും 200 മീറ്റർ ബട്ടർഫ്‌ളൈയിൽ വെള്ളിയും നേടി. ജപ്പാനിലെ ഫുക്കോവോക്കയിൽ 2023 ൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ഈ മൂന്നിനങ്ങളിലും സ്വർണംനേടി പാരിസ് ഒളിംപ്സിക്സിലേക്കുള്ള തന്റെ സ്വർണസാധ്യതകൾ ലോകത്തെ അറിയിച്ചിരുന്നു.